തിരുവനന്തപുരം: അരുവിക്കര കളത്തറയിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഡാൻസഫ് ടീമും അരുവിക്കര പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കളത്തറ നജിമൻസിലിൽ ദിൽഷമോൻ (36) ആണ് പിടിയിലായത്. ലഹരി വിൽപ്പന വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ജില്ലയിലെ കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷിക്കണമെന്ന് നിർദേശം നൽകിയതിനെ തുടർന്ന് രണ്ട് മാസമായി സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചപ്പോഴാണ് ഒഡീഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷമോന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടുകയായിരുന്നു.


 ALSO READ: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ


നെടുമങ്ങാട് മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തിവന്ന ദിൽഷമോൻ പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായാണ് കഞ്ചാവ് വിൽപ്പന തുടങ്ങിയത്. നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര മേഘലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.


ദിൽഷമോന്റെ കയ്യിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ലഹരി വിൽപ്പന വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിരീക്ഷണമാണ് പോലീസ് നടത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.