Thiruvananthapuram : വിവാഹം കഴിച്ച് ഉടൻ വിദേശത്തേക്ക് പോയവർക്ക് ആശ്വാസ വാർത്തുമായി തദ്ദേശ സ്വയംഭരണ രജിസ്ട്രേഷൻ വകുപ്പ്. ഇനി വിദേശത്തുള്ളവർക്ക് വിവാഹം രജിസ്റ്റർ (Marriage Registration) നേരിട്ട് കേരളത്തിലേക്ക് തിരികെ എത്തി ഹാജരാകണ്ട. വീഡിയോ കോൺഫ്രൻസ് വഴി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ (MV Govindan) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് 19 വ്യാപന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിവാഹിതരായി വർഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുമായ ദമ്പതിമാർക്ക് വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള  ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി ഉത്തരവായെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. 


ALSO READ : വിവാഹ രജിസ്‌ട്രേഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്ന് ഹൈക്കോടതി


തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യരജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി. ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ വ്യാജ ഹാജരാക്കലുകളും ആൾമാറാട്ടവും ഉണ്ടാകാതിരിക്കാൻ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി നിർദേശം നൽകി.


ALSO READ : Rahman-Sajith Got Married : നീണ്ട പത്ത് വർഷത്തെ ഒറ്റമുറി ജീവിതം അവസാനിപ്പിച്ച റഹ്മാനും സജിതയും വിവാഹിതരായി


വിവാഹ രജിസ്ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനുശേഷം വിദേശത്ത് നിന്നും  കോവിഡ്-19 പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കിക്കൊണ്ട് പല രജിസ്ട്രാർമാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകിവരുന്നുമുണ്ട്. കോവിഡ് 19 വ്യാപന സാഹചര്യം മുൻനിർത്തി വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരുടെ തൊഴിൽ സംരക്ഷണം ലഭിക്കുന്നതിനും,  താമസസൗകര്യം ലഭിക്കുന്നതിനുള്ള നിയമസാധുതയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ആവശ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.