മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട
മലപ്പുറം: മലപ്പുറത്ത് ഏഴു കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. രണ്ടിടങ്ങളില്‍ നിന്നായാണ് ലഹരിമരുന്ന് പിടികൂടിയത്.
അഴീക്കോട് നിന്ന് ആറുകോടി രൂപയുടെ കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ 10 പേര്‍ പിടിയിലായി.