തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് ​ഗുരുതര പരിക്ക്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ഇയാൾ മാത്രമാണ് വെടിക്കെട്ട് പുരയിലുണ്ടായിരുന്നത്. വൻ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. കിലോമീറ്ററുകൾ അകലെ വരെ ഇതിന്റെ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. ഓട്ടുപാറ, അത്താണി മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു. വെടിമരുന്നുകൾ ഉണക്കുന്ന പുരയിലാണ് സ്ഫോടനമുണ്ടായത്. ശ്രീനിവാസൻ എന്നയാളുടെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസൻസ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.