തൃശൂർ: വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്തെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. രാത്രി 7:30 ഓടെയായിരുന്നു കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നും തീ പടർന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വയോധികനായ ലോട്ടറി കച്ചവടക്കാരനെ ഓട്ടോയിൽ വിളിച്ച് കയറ്റി ലോട്ടറിയും പണവും തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ


തീ പിടുത്തത്തിൽ സ്ഥാപനത്തിൻ്റെ മുകൾ നില പൂർണ്ണമായും കത്തിയമർന്നിരുന്നു. തീ അതിവേഗം ആളിപടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ചില്ലു വാതിലുകളും മറ്റും കനത്ത ചൂടിൽ പൊട്ടിത്തെറിച്ചിരുന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് താമസിക്കുന്ന പുത്തൂർ വീട്ടിൽ റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ  സ്ഥാപനം. 


Also Read: Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! 


തീ അണച്ചത് വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേനയും, നാട്ടുകാരും ചേർന്നാണ്. നിരവധി വ്യാപാര സ്ഥാപനങ്ങൾ അടുത്ത് ഉണ്ടായിരുന്നെങ്കിലും തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി എന്നുവേണം പറയാൻ. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ