കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയതെന്നാണ് റിപ്പോർട്ട്. രണ്ടിടത്ത് ഉരുള്‍ പൊട്ടലുണ്ടായി. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി


ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.  മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്.


Also Read: കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മേട രാശിക്കാർക്ക് കുടുംബജീവിതം സമ്മർദ്ദപൂരിതം, അറിയാം ഇന്നത്തെ രാശിഫലം!


ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്ന വിഷയവുമുണ്ട്.  സംഭവത്തെ തുടർന്ന് പോലീസും നാട്ടുകാരും തുടർന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മല വെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നുവെന്നും  രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവർ  ഓടിരക്ഷപ്പെട്ടു എന്നുമാണ് വിവരം. സംഭവത്തിൽ നിരവധി വാഹനങ്ങള്‍ ഒഴുകിപോയതായിട്ടാണ് റിപ്പോർട്ട്. വീടുകളിൽ വെള്ളവും ചെളിയും കയറിയിട്ടുണ്ട്. രുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികൾ ഇവരാണ്, സമ്പത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?


മുന്നേ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് ഈ മുണ്ടക്കൈ.  ഇന്നലെ രാവിലെ മുതല്‍ ഇവിടെ ശക്തമായ മഴയായിരുന്നു.  ഇപ്പോൾ ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.  മുണ്ടക്കൈ,ചൂരൽമല , പുത്തുമല പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത് മേപ്പാടി പഞ്ചായത്തിലാണ്.


Also Read: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...


വൻ മണ്ണിടിച്ചിൽ ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.  ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസം നേരിടുകയാണ്. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നുണ്ടോ എന്നും  സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെയായിരുന്നു ഉരുൾപൊട്ടിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.


ഇന്നലെ കനത്ത മഴയെ തുടർന്ന് പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയിൽ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. വയനാട്ടിൽ മഴ അതിശക്തമായി തുടരുകയാണ്.


 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.