Most Dangerous Places: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...

Most Dangerous Places in The World: നിങ്ങൾ കരുതുന്നുണ്ടോ ഭൂമി വളരെ സുരക്ഷിതമായ ഒരു സ്ഥലമാണെന്ന്? എന്നാൽ അങ്ങനെയല്ല കേട്ടോ.. ഭൂമി രോമാഞ്ചം നൽകുന്നതും അതുപോലെ  അപകടകരവുമായ സ്ഥലങ്ങളുടെ ആസ്ഥാനം തന്നെയാണ്.

Most Dangerous Places: യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾ മുതൽ പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളുമൊക്കെയായി നിഗൂഢവും ഭയപ്പെടുത്തുന്നതുമായ സ്ഥലങ്ങളുള്ള ഇടമാണ്. ,ഇവിടെ നിന്നും അകലം പാലിക്കുന്നതായിരിക്കും നല്ലത്.

 

1 /5

കിഴക്കൻ ആഫ്രിക്കയിലെ ഡനാകിൽ മരുഭൂമി എത്യോപ്യയുടെ വടക്ക്-കിഴക്ക്, എറിത്രിയയുടെ തെക്ക്, ജിബൂട്ടിയുടെ വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലായി നീണ്ടുകിടക്കുന്നു. ഈ മരുഭൂമിയുടെ ഐഡൻ്റിറ്റി അഗ്നിപർവ്വതമാണ്. അഗ്നിപർവ്വതത്തിൽ നിന്ന് വിഷവാതകം പുറപ്പെടുകയും മനുഷ്യർക്ക് ഇവിടെ അതിജീവിക്കാൻ കഴിയാത്ത തീവ്രമായ ചൂടാണ്. ഈ മരുഭൂമി ലോകത്തിലെ ഏറ്റവും പ്രയാസമേറിയതും അപകടകരവുമായ സ്ഥലങ്ങളിൽ ഒന്നായിട്ട്  കണക്കാക്കുന്നതിൻ്റെ കാരണം ഇതാണ്.  ഇവിടെ പകൽ സമയത്തെ താപനില പലപ്പോഴും 50 °C കടക്കും. ദുരന്തങ്ങളുടെയും അപകടങ്ങളുടെയും വാസസ്ഥലമായിട്ടാണ് ദനാകിൽ മരുഭൂമിയെ അറിയപ്പെടുന്നത്

2 /5

റഷ്യയിലെ സഖാ റിപ്പബ്ലിക്കിലെ ഒയ്‌മ്യാകോൺസ്‌കി ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ഒയ്മ്യാകോൺ. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. കടുത്ത തണുപ്പ് ഇവിടെ താമസിക്കുന്നവർക്ക് വലിയ വെല്ലുവിളിയാണ്. ഇവിടെ താപനില മൈനസ് 71.2 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.  അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ശൈത്യകാലത്ത് ദിവസത്തിന്റെ 21 മണിക്കൂറും ഇവിടെ ഇരുട്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. താപനില മൈനസ് 40 ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കും.

3 /5

ലോകത്തിലെ ഏറ്റവും പ്രശസ്തവും അപകടകരവുമായ സ്ഥലങ്ങളിലൊന്നാണ് ബെർമുഡ ട്രയാംഗിൾ. വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണിത്.  അതിർത്തികൾ പൂർണ്ണമായും വ്യക്തമല്ല. എന്നാൽ ഫ്ലോറിഡ, പ്യൂർട്ടോ റിക്കോ, ബെർമുഡ എന്നിവയ്ക്കിടയിൽ ഇത് ത്രികോണാകൃതിയിലാണെന്ന് പറയപ്പെടുന്നു. നിരവധി വർഷങ്ങളായി കപ്പലുകളുടെയും വിമാനങ്ങളുടെയും ദുരൂഹമായ തിരോധാനത്തിന് പേരുകേട്ട ഇടമാണ് ബർമുഡ ട്രയാംഗിൾ. അപ്രത്യക്ഷമായ സംഭവങ്ങൾക്ക് പിന്നിൽ കാന്തിക ശക്തികൾ മുതൽ അന്യഗ്രഹജീവികൾ വരെ കാരണമാണെന്ന് പറയുന്നുണ്ട്

4 /5

പൂർവ മധ്യ കാലിഫോർണിയയിലെ ഇന്യോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ആഴമേറിയ ഒരു താഴ്വരയാണ് ഡെത് വാലി.  ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനിലയാണ് ഡെത്ത് വാലിയിൽ രേഖപ്പെടുത്തിയത്. 1913 ജൂലൈ 10 ന് ഇത് 56.7°C ൽ എത്തിയിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ട സ്ഥലമാണിത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇതിന് ഡെത്ത് വാലി എന്ന് പേരിട്ടത്. ഇവിടെ വസിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണി ഉയർത്തുന്ന തരത്തിലുള്ള അതിശൈത്യവും ഇവിടെ ഉണ്ടാകാറുണ്ട്. കൂടാതെ ഡെത്ത് വാലിക്ക് ചുറ്റുമുള്ള പർവതങ്ങളിൽ പെട്ടെന്ന് വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുമുണ്ട്.

5 /5

ബ്രസീലിലെ ഇല ഡാ ക്വയ്മഡ ഗ്രാൻഡെ അഥവാ സ്നേക് ഐലൻഡ് വളരെ പ്രശസ്തമാണ്. അധികമാരും ഇങ്ങോട്ടേക്ക് വന്നിട്ടില്ലയെങ്കിലും ഈ ദ്വീപ് എങ്ങനെ പ്രശസ്തമാണ്. കാരണം ഇവിടത്തെ അന്തേവാസികളായ പാമ്പുകൾ തന്നെയാണ്.  ബ്രസീലിലെ  സാവോ പോളോയിൽ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് ഈ ദ്വീപ്. വിഷപ്പാമ്പുകളുടെ വാസസ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്. ഈ പാമ്പുകൾ കാരണം ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത മാരകമായ ഗോൾഡൻ ലാൻസ്‌ഹെഡ് വൈപ്പറിനെ കാണപ്പെടുന്ന ദ്വീപാണിത്. അതിൻ്റെ വിഷം മനുഷ്യമാംസത്തെ ഉരുക്കാൻ പോലും കഴിയുന്നത്ര ശക്തമാണെന്നാണ് പറയുന്നത്.  ഈ അപകടസാധ്യത കണക്കിലെടുത്ത് ബ്രസീൽ സർക്കാർ പൊതുജനങ്ങൾക്ക് ഈ ദ്വീപ് സന്ദർശിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

You May Like

Sponsored by Taboola