മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടിപ്പാലം വരെ; മാനവീയം വീഥി മാതൃക ആലപ്പുഴയിലും
Manaveeyam Veedhi model in Alappuzha: ആവശ്യത്തിന് ലൈറ്റിങ്ങ് സ്ഥാപിച്ച് റോഡിനെ മനോഹരമാക്കുന്നതിലൂടെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താമെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ: മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടിപ്പാലം വരെയുള്ള റോഡ് തിരുവനന്തപത്തെ മാനവീയം വീഥി മാതൃകയിൽ മാറ്റുമെന്ന് ഫിഷറീസ് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മാനവീയം വീഥി പോലെ ജനങ്ങൾക്ക് വന്ന് സമയം ചെലവിടാനും ഭക്ഷണം കഴിക്കാനുമുള്ള ഏറ്റവും നല്ലയിടമായി റോഡിനെ മാറ്റുമെന്നും ആറാട്ടുവഴി, വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
കനാൽ വൃത്തിയാക്കി ബോട്ടിങ്ങും വളപ്പ് മത്സ്യ കൃഷിയും ഏർപ്പെടുത്താം. ആവശ്യത്തിന് ലൈറ്റിങ്ങ് സ്ഥാപിച്ച് റോഡിനെ മനോഹരമാക്കുന്നതിലൂടെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് സാംസ്‌കാരികം ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാൻ കഴിയും. ടൂറിസം വകുപ്പ് മന്ത്രിയുമായി സംസാരിച്ച് പദ്ധതിക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും മന്ത്രി ഉറപ്പുനൽകി.
ALSO READ: സിദ്ധാർത്ഥിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം
വാടക്കനാലിനെ കുറുകെ വെള്ളാപ്പള്ളിയിൽ ഇരുവശത്തും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിലും 15.65 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുക. മൂന്ന് പാലങ്ങൾക്കും കൂടി 9.76 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്‌സൺ കെ.കെ ജയമ്മ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമിറ്റി അധ്യക്ഷൻ എം.ആർ പ്രേം, നഗരസഭ കൗൺസിലർമാരായ ഗോപിക വിജയ പ്രസാദ്, പി. റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ്, ജ്യോതി പ്രകാശ്, മോനിഷ ശ്യാം, കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻ ബാബു, സി.ഡി.എസ്. ചെയർപേഴ്‌സൺ സോഫി അഗസ്റ്റിൻ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.