കണ്ണൂര്‍: Mattannur Municipal Election:  മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.  രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിംഗ് നടക്കുന്നത്.  35 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 111 സ്ഥാനാർത്ഥികളാണ് മത്സരത്തിനുള്ളത്. ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളുമുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. വോട്ടെണ്ണൽ ആഗസ്റ്റ് 22 ന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചു നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം; പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി


97 ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ.  ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ 35 ൽ 28 സീറ്റും എൽഡിഎഫിനൊപ്പമാണ്. 7 വാർഡിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത് എങ്കിലും ഇത്തവണ അട്ടിമറി വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തുകയും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വാർഡുകളിലടക്കം വിജയ പ്രതീക്ഷയുമായാണ് ബിജെപിയും പ്രചാരണം നടത്തിയിരിക്കുന്നത്.  കൂടാതെ എസ്.ഡി.പി.ഐ നാല് വാര്‍ഡിലും മത്സരിക്കുന്നുണ്ട്. ഒന്നില്‍ സ്വതന്ത്രനും മറ്റൊന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വിമതനായും രംഗത്തുണ്ട്.


Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.