Idukki : ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ (Idukki Medical College) MBBS ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Veena George). മെഡിക്കൽ കോളേജിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മന്ത്രി ഇന്ന് സെപ്റ്റംബർ 26ന് സന്ദർശനം നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമയബന്ധിതമായി ഇടുക്കി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജില്‍ കോവിഡ് കാരണം നിര്‍ത്തിവെച്ച കിടത്തി ചികിത്സ നവംബര്‍ ഒന്നിന് പുനരാരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.


ALSO READ : Thiruvananthapuram Airport : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബർ 14 ന് ഏറ്റെടുക്കും; പാതി ജീവനക്കാരെ മാത്രം നിലനിർത്തി കൊണ്ടാണ് ഏറ്റെടുക്കൽ


2022-23 ല്‍ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ ഇവരുടെ സന്ദര്‍ശനം ഉണ്ടാകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.


ALSO READ : ഐടി, ഐടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് Minister V Sivankutty


കിറ്റ്‌കോ ഏറ്റെടുത്ത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, ഡിപിഎം എന്നിവരടങ്ങുന്ന ടീം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ചുമതലപ്പെടുത്തി. ടീമിന്റെ നോഡല്‍ ഓഫീസര്‍ ആയി വൈസ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി. കൂടാതെ ടീം നിര്‍ബന്ധമായും ദിവസേന നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യണമെന്ന് അരോഗ്യ മന്ത്രി നിർദേശം നൽകുകയും ചെയ്തു.


ALSO READ : ആയുഷ് മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതികളാവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്


അവലോകന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യക്കോസ് എംപി, എംഎം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, മെഡിക്കല്‍ കോളേജ് എച്ച്എംസി അംഗം സിവി വര്‍ഗീസ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ എന്‍ റോയ്, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ ആര്‍ നിഷ, വിവിധ വകുപ്പ് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.