ഐടി, ഐടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് Minister V Sivankutty

തൊഴിലാളികൾക്ക് ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 09:45 AM IST
  • കേരളത്തിലെ ഐടി മേഖലയിലും ഐടി അനുബന്ധ മേഖലയിലുമായി രണ്ട് ലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്
  • 1,15,452 തൊഴിലാളികൾ നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്
  • പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും
  • ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി
ഐടി, ഐടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് Minister V Sivankutty

തിരുവനന്തപുരം: ഐടി, ഐടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഐടി, ഐടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമുള്ള ക്ഷേമ പദ്ധതിയുടെ (Welfare project) ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പദ്ധതി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഐടി മേഖലയിലും ഐടി അനുബന്ധ മേഖലയിലുമായി രണ്ട് ലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 1,15,452 തൊഴിലാളികൾ നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള അംഗങ്ങൾക്ക് പെൻഷൻ (Pension), കുടുംബപെൻഷൻ, ചികിത്സാ സഹായം, വിവാഹാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം, മരണാനന്തര സഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ALSO READ: Motor Vehicle Department : മോട്ടോര്‍ വാഹന വകുപ്പ് എട്ട് സേവനങ്ങൾക്ക് കൂടി ഓൺലൈൻ സൗകര്യം ഒരുക്കിയെന്ന് മന്ത്രി ആന്റണി രാജു

ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട വരുമാനമുള്ള മേഖലയാണ് ഐടി മേഖലയും ഐടി അനുബന്ധ മേഖലയും. വിവര സാങ്കേതിക വിദ്യയിലും അനുബന്ധ മേഖലകളിലും വിപുലമായ തൊഴിൽ സാധ്യതയിൽ വിശ്വാസമർപ്പിച്ച് ലക്ഷക്കണക്കിന് കുട്ടികളാണ് ഈ മേഖലയിലെ പഠനവുമായി മുന്നിട്ടിറങ്ങുന്നത്.

ഐടി മേഖലയിലെ (IT Sector) ജീവനക്കാർ, സംരംഭകർ, വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, ഡിസൈൻ ജോലി ചെയ്യുന്നവർ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും പ്രയോജനകരമാകുന്നതാണ് ക്ഷേമപദ്ധതി.

ALSO READ: Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

പദ്ധതി കാലോചിതമായി പരിഷ്‌കരിച്ച് തൊഴിലാളികൾക്ക് ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News