ജോസഫൈന് വിട: മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറും.
കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിലാപയാത്രയായാണ് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നത്
കണ്ണൂർ: അന്തരിച്ച സിപിഎം നേതാവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈൻറെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ എകെജി ആശുപത്രിയിലെത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിലാപയാത്രയായാണ് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നത്. സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...