തട്ടിപ്പിന് തെളിവുണ്ട്; എം.സി കമറുദ്ദീന്റെ അറസ്റ്റ് ഉടൻ
എ. എസ്. പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാസർഗോഡ്: തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം. സി. കമറുദ്ദീന്റെ (MC Kamaruddin) അറസ്റ്റ് ഉടൻ ഉണ്ടായേക്കും. കമറുദ്ദീനെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
Also read: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് 19
എ. എസ്. പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതാണ്ട് 800 ഓളം നിക്ഷേപകരിൽ നിന്നും 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. കമറുദ്ദീനെതിരെ (MC Kamaruddin) നിരവധി കേസുകളാണ് ഉദുമയിലും കാസർഗോഡും രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പണം തിരിച്ചുകിട്ടില്ല എന്ന് ഉറപ്പായത്തിനെ തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം കേസ് ഏറ്റെടുത്തത്. ഇതിനകം 80 പേരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.
നിക്ഷേപകർക്ക് പണം സമയത്ത് തിരിച്ചു കൊടുക്കാന് എം എൽ എ യ്ക്ക് (MC Ka maruddin) കഴിയുമെന്ന് തോന്നുന്നില്ലയെന്ന് പ്രശനപരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി നേതൃത്വത്തിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രശ്ണം എം എൽ എ തന്നെ നേരിടണമെന്ന് ലീഗ് നിലപാടെടുക്കുകയായിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)