7th Pay Commission: 14.82 ലക്ഷം സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനത്തിനും ശമ്പളത്തിനും പുറമെ ബോണസും

2020 ദീപാവലിക്ക് മുമ്പ് ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ദീപാവലി സമ്മാനങ്ങൾ ലഭിച്ചു. ദീപാവലി ആഘോഷം വരുന്ന ഈ മാസത്തിൽ ഉത്തർപ്രദേശ് സർക്കാർ (UP Govt) 14,82,187 സംസ്ഥാന തൊഴിലാളികൾക്ക് വൻ സമ്മാനം നൽകിയിരിക്കുകയാണ്. 

ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് 2019-20 വർഷത്തെ 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് (Bonus) ലഭിക്കും

1 /5

ബോണസിനായി 6908 രൂപ അനുവദിച്ചു. ഇതിൽ 75 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (GPF) അക്കൗണ്ടിലേക്കും 25 ശതമാനമായ 1727 പേമെന്റ് ആയിരിക്കും. ഇത് സംസ്ഥാന ഖജനാവിന് 1022.75 കോടിരൂപയുടെ ഭാരമാണ് നൽകുന്നത്.

2 /5

കൊറോണ വൈറസ് (Corona virus) മഹാമാരി കാരണം ഇത്തവണ ദീപാവലിക്ക് ബോണസ് ലഭിക്കുമോയെന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം തൊഴിലാളികളുടെ മുഖത്തെ തിളക്കം മടങ്ങിയെത്തി.  

3 /5

Non-gazetted സംസ്ഥാന ജീവനക്കാർ, സംസ്ഥാന വകുപ്പുകളിലെ വർക്ക് ചാർജ്ഡ് ജീവനക്കാർ, സംസ്ഥാന ധനസഹായമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ, ദിവസ വേതനക്കാർ എന്നിവർക്കാണ് ദീപാവലിയ്ക്ക് ബോണസ് ലഭിക്കുന്നത്. 

4 /5

കഴിഞ്ഞ വർഷത്തെപ്പോലെ ബോണസ് തുകയുടെ 75 ശതമാനം ജിപിഎഫ് അക്കൗണ്ടിലും 25 ശതമാനം പണമായും നൽകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ അംഗങ്ങളല്ലാത്തവർക്ക് തുകയ്ക്ക് പകരമായി എൻ‌എസ്‌സി ലഭിക്കും അല്ലെങ്കിൽ തുക PPF അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

5 /5

2020 മാർച്ച് 31 ന് ശേഷം വിരമിച്ച അല്ലെങ്കിൽ 2021 ഏപ്രിൽ 30 നകം വിരമിക്കാൻ പോകുന്ന ജീവനക്കാർക്ക് ക്യാഷ് ബോണസ് നൽകും.

You May Like

Sponsored by Taboola