സി.പി.എം എം.എല്‍.എയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ മുകേഷിനെതിരെ  ലൈംഗികാരോപണവുമായി ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിന്‍റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തല്‍. 


മുംബൈ കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.



19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാണ് ടെസ് പറയുന്നത്. 


മുകേഷിന്‍റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും ടെസ് വെളിപ്പെടുത്തുന്നു. 


അന്നത്തെ തന്‍റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ് പറയുന്നു. 





പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിക്കുന്നു. 


പത്ത് വർഷം മുമ്പ് നാനാ പടേക്കർ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീൻ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് വെളിപ്പെടുത്തി കങ്കണയും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.