മലപ്പുറം:  ജില്ലയിൽ അഞ്ചാംപനി പടർന്ന സാഹചര്യത്തിൽ വിദഗ്ധ പരിശോധനക്കായി കേന്ദ്ര ആരോഗ്യ സംഘം ജില്ലയിലെത്തി സംസ്ഥാന ആരോഗ്യ വകുപ്പ് അഡിഷനൽ ഡയറക്ടറും ടെ നേതൃത്വത്തിലുള്ള സംഘം  ശനി ഞായർ ദിവസങ്ങളിൽ അഞ്ചാം പനി കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങൾ സന്ദർശിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിരോധ പ്രവർത്തനങ്ങൾ ക്കു മേൽനോട്ടം വഹിക്കാനായി ആരോഗ്യ അഡിഷനൽ ഡയറക്ടറെ വകുപ്പ് ജില്ലയിലേക്കു നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള സംഘമാണു പ്രദേശങ്ങൾ സന്ദർശിക്കുക. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കൽപകഞ്ചേരി, ഊരകം, പൂക്കോട്ടൂർ, പാങ്ങ് ഉൾപ്പെടുന്ന പ്രദേശങ്ങൾ സംഘം സന്ദർശിക്കും.ഡൽഹിയിലെ ദേശീയ രോഗ നിയന്ത്രണകേന്ദ്രം ജോയിൻറ് ഡയറക്ടർ ഡോ.സൗരഭ് ഗോൽ, ലേഡി ഹാർഡിന് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജിസ്റ്റ് ഡോ.വി എസ് രാധവ, പോണ്ടിച്ചേരിയിൽ നിന്ന് ഡോ. ഡി ഗുണശേഖരൻഅഡീഷണൽ ഡയറക്ടർ ഡോ.സക്കീന, ഡി.എം.ഒ രേണുക എന്നിവരാണ് പരിശോധന നടത്തുന്നത്.


ALSO READ: എന്താണ് അഞ്ചാം പനി? ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം? അറിയാം വിശദമായി


എംആർ വാക്സീൻ കൃത്യമായി എടുക്കുകയാണ് രോഗത്തെ തടഞ്ഞു നിർത്താനുള്ള പ്രധാന മാർഗം, അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. 5 വയസ്സിൽ താഴെയുള്ള കുട്ടി കൾക്കാണ് സാധാരണ എംആർ വാക്സീൻ നൽകുന്നത്. കുട്ടിയു ടെ 9-ാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് എംആർ വാക്സി നും പതിനാറാം മാസം കഴിഞ്ഞാ ലുടൻ രണ്ടാം ഡോസും നൽകണം.


എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടു ക്കാത്ത കുട്ടികൾക്ക് 5 വയസ്സുവരെ വാക്സീൻ എടുക്കാവുന്നതാണ്. ജില്ലയിൽ മതിയായ എംആർ വാക്സീനും വൈറ്റമിൻ എ സിറ ക്കും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളി ലും ഈ വാക്സീൻ സൗജന്യമായി ലഭ്യമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.