തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നു. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ അഞ്ചാംപനി ബാധിച്ച് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. 1702 കുട്ടികള്‍ അഞ്ചാംപനിയുടെ ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് മരിച്ച രണ്ടു കുട്ടികൾക്കും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.


അതേസമയം, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ഊർജ്ജിതമാക്കാൻ ​ ‘മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0’ യ​ജ്ഞം ആ​രം​ഭി​ക്കാൻ ആരോഗ്യവകുപ്പ് തീ​രു​മാ​നി​ച്ചു. ഓ​ഗസ്റ്റ് 7 മുതൽ 12 വ​രെ ആ​ദ്യ​ഘ​ട്ട​വും സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 16 വ​രെ ര​ണ്ടാം​ഘ​ട്ട​വും ഒ​ക്ടോ​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 14 വ​രെ മൂ​ന്നാം​ഘ​ട്ട​വും സംഘടിപ്പിക്കും. വാ​ക്സി​നേ​ഷ​ൻ നിരക്കിൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന ജി​ല്ല​ക​ൾ​ക്ക് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യാ​ണ്‌ പ​ദ്ധ​തി ന​ട​പ്പാ​ക്കാൻ ഉദ്ദേശിക്കുന്നത്.


ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; കുട്ടികളിൽ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ


സാധാരണയായി മഴക്കാലത്ത് കൊതുകുകൾ പരത്തുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ ആദ്യ പകുതിയിൽ 40 ലധികം കേസുകളാണ് രേഖപ്പെടുത്തിയത്. കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകുകൾ പെരുകാനുള്ള സാധ്യതയും രോഗവാഹകർ വഹിക്കുന്ന അസുഖങ്ങൾ പെരുകാനുള്ള സാധ്യതയും മഴക്കാലത്ത് വർധിക്കുന്നു.


മഴക്കാലത്ത് കുട്ടികൾ സ്കൂളിൽ പോകുന്ന സമയം ആയതിനാൽ ഡെങ്കിപ്പനി വ്യാപനം തടയാൻ നടപടിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികളിൽ ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണങ്ങൾ ചർമ്മത്തിൽ തിണർപ്പ്, തലവേദന, പെട്ടെന്നുള്ള പനി, കണ്ണുകൾക്ക് വേദന എന്നിവയാണ്. കുട്ടികളിൽ ഡെങ്കിപ്പനിയുടെ ആദ്യ ലക്ഷണങ്ങളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതും പ്രതിരോധിക്കേണ്ടതും പ്രധാനമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ പെരുകുന്നത്, അതിനാൽ നിങ്ങളുടെ വീടിനടുത്ത് വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.


ALSO READ: World Lung Cancer Day 2023: നിഷ്ക്രിയ പുകവലി ശ്വാസകോശ അർബുദത്തിലേക്ക് നയിക്കും; അശ്രദ്ധ അരുത്


പൂച്ചട്ടികൾ, ബക്കറ്റുകൾ, പഴയ ടയറുകൾ, വെള്ളം സ്ഥിരമായി സംഭരിക്കാൻ കഴിയുന്ന മറ്റ് വസ്തുക്കൾ തുടങ്ങിയ പാത്രങ്ങൾ പരിശോധിച്ച് അവ മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. കൊതുകുകൾ മാലിന്യത്തിലേക്കും അഴുക്കിലേക്കും ആകർഷിക്കപ്പെടുന്നു. അതിനാൽ, നിങ്ങളുടെ താമസസ്ഥലം വൃത്തിയുള്ളതും ശുചിത്വമുള്ളതുമാക്കി സൂക്ഷിക്കുക. കൊതുകുകളെ അകറ്റുന്ന ലേപനങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോ​ഗിക്കുക.


പതിവായി മാലിന്യ ശേഖരണം ഉറപ്പാക്കുന്നതും പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്നതും പോലുള്ള കൊതുകിനെ തുരത്തുന്ന നടപടികൾ പിന്തുടരാൻ നിങ്ങളുടെ കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുക. ഡെങ്കിപ്പനി സംബന്ധിച്ച് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഡെങ്കിപ്പനി ബോധവൽക്കരണ പരിപാടികൾക്ക് പിന്തുണ നൽകുകയും ചെയ്യുക. ഉറങ്ങുമ്പോൾ കൊതുകു കടിയേൽക്കാതിരിക്കാൻ കൊതുക് വലകൾ ഉപയോഗിക്കുക. നിങ്ങളുടെ വീട്ടിലേക്ക് കൊതുകുകൾ കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും കൊതുകു വല ഉപയോ​ഗിച്ച് അടയ്ക്കുക. കുട്ടികൾ വെളിയിലായിരിക്കുമ്പോൾ, അവരെ നീളൻ കൈയുള്ള ഷർട്ടുകൾ, നീളമുള്ള ട്രൗസറുകൾ, സോക്സുകൾ, ഷൂകൾ എന്നിവ ധരിപ്പിക്കുക. പ്രത്യേകിച്ച്, കൊതുകുകൾ കൂടുതൽ സജീവമായ പ്രഭാതത്തിലും രാത്രിയിലും ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.