World Lung Cancer Day 2023: നിഷ്ക്രിയ പുകവലി ശ്വാസകോശ അർബുദത്തിലേക്ക് നയിക്കും; അശ്രദ്ധ അരുത്

Lung Cancer In Non-Smokers: ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോക ശ്വാസകോശ അർബുദ ദിനം ആചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 03:10 PM IST
  • നിഷ്ക്രിയ പുകവലിയുടെ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ചുമ, തലവേദന, തൊണ്ടവേദന, കണ്ണുകളുടെയും നാസികാദ്വാരങ്ങളുടെയും പ്രകോപനം എന്നിവയാണ്
  • ഗർഭിണികൾ, പുകവലിക്കുകയോ പുക ശ്വസിക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നത് അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് അപകടസാധ്യതകൾ വർധിപ്പിക്കുന്നു
World Lung Cancer Day 2023: നിഷ്ക്രിയ പുകവലി ശ്വാസകോശ അർബുദത്തിലേക്ക് നയിക്കും; അശ്രദ്ധ അരുത്

മാരകമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. മരണ കാരണമാകുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് അർബുദം. ശ്വാസകോശ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും കൂടുതൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോക ശ്വാസകോശ അർബുദ ദിനം ആചരിക്കുന്നത്. 2012 മുതൽ ഓഗസ്റ്റ് ഒന്നിന് ലോക ശ്വാസകോശ കാൻസർ ദിനം ആചരിച്ചുവരുന്നു.

ശ്വാസകോശ അർബുദം പുകവലിക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ശ്വാസകോശ അർബുദം ബാധിച്ച ആളുകളിൽ 80 ശതമാനത്തിലധികം പതിവായി പുകവലിക്കുന്നവരാണ്. എന്നാൽ പുകവലിക്കാത്തവർക്കും ശ്വാസകോശ അർബുദം ഉണ്ടാകാം. വായു മലിനീകരണം, ശ്വാസകോശ അർബുദത്തിന്റെ കുടുംബ ചരിത്രം, നിഷ്ക്രിയ പുകവലി എന്നിവയാണ് ശ്വാസകോശ അർബുദത്തിന്റെ അപകടസാധ്യത ഘടകങ്ങളിൽ ചിലത്.

മറ്റുള്ളവർ വലിക്കുന്ന സിഗരറ്റ്, ചുരുട്ട് അല്ലെങ്കിൽ പൈപ്പുകൾ എന്നിവയിൽ നിന്നുള്ള പുക ശ്വസിക്കുന്നതിനെയാണ് നിഷ്ക്രിയ പുകവലി എന്ന് പറയുന്നത്. പുകയില കത്തുന്നതിൽ നിന്നുള്ള ഹാനികരമായ രാസവസ്തുക്കൾ എക്സ്പോഷർ ചെയ്യുന്നത് ശ്വാസകോശ അർബുദം, ഹൃദ്രോഗം, സ്ട്രോക്ക്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

നിഷ്ക്രിയ പുകവലി ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ലാൻസെറ്റ് ജേണൽ 2022-ൽ റിപ്പോർട്ട് ചെയ്തത് ശ്വാസകോശ അർബുദത്തിനുള്ള പത്താമത്തെ പ്രധാന അപകട ഘടകമാണ് നിഷ്ക്രിയ പുകവലി എന്നാണ്. കൂടാതെ, 2004-ൽ റോജർ ഡോബ്സൺ നടത്തിയ ഗവേഷണം പുകവലിക്കാത്ത ആളുകൾക്ക് ശ്വാസകോശ അർബുദ സാധ്യതയിൽ 20 ശതമാനത്തിലധികം വർദ്ധനവ് സ്ഥിരീകരിച്ചുവെന്നാണ്.

ALSO READ: Strawberry Benefits: കാഴ്ച ശക്തി വർധിപ്പിക്കുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ... പ്രായമായവർ സ്ട്രോബെറി കഴിക്കേണ്ടതിന്റെ പ്രാധാന്യം

നിഷ്ക്രിയ പുകവലിയുടെ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ചുമ, തലവേദന, തൊണ്ടവേദന, കണ്ണുകളുടെയും നാസികാദ്വാരങ്ങളുടെയും പ്രകോപനം എന്നിവയാണ്. ഗർഭിണികൾ, പുകവലിക്കുകയോ പുക ശ്വസിക്കുന്നതിന് കാരണമാകുകയോ ചെയ്യുന്നത് അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് അപകടസാധ്യതകൾ വർധിപ്പിക്കുന്നു. ഭാരക്കുറവ്, ​ഗർഭാവസ്ഥയിലെ മരണം എന്നിവ ഉൾപ്പെടെ നിരവധി ആരോ​ഗ്യ പ്രത്യാഘാതങ്ങൾ കുട്ടികൾക്ക് ഉണ്ടാകാം. കുട്ടികളെ ആസ്ത്മ, ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥ എന്നിവയിലേക്ക് നയിക്കുന്നു. വിട്ടുമാറാത്ത ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമയ്ക്കുമ്പോൾ രക്തം വരുന്നത്, നെഞ്ചുവേദന, ക്ഷീണം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ചില ലക്ഷണങ്ങളാണ്.

നിഷ്ക്രിയ പുകലവി തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്

1. പുകവലിക്കാരെ സ്മോക്കിങ് ഏരിയയിൽ മാത്രം പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അടച്ച സ്ഥലങ്ങളിൽ പുകവലി ഒഴിവാക്കുന്നതിലൂടെയും പുകവലി രഹിതമായ അന്തരീക്ഷം സൃഷ്ടിക്കുക.

2. പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വീടുകളിലും പുകവലി രഹിത നയങ്ങൾ പിന്തുണയ്ക്കുക.

3. നിഷ്ക്രിയ പുകവലിയുടെ അപകടങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവൽക്കരിക്കുക.

4. പുകവലി ഉപേക്ഷിക്കുന്നവരെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മറ്റുള്ളവരെ പുകവലിയിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുക.

5. കുട്ടികളെ പുകവലിയിൽ നിന്ന് സംരക്ഷിക്കുക, കാരണം അവർ കൂടുതൽ ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇരയാകുന്നു.

നിഷ്ക്രിയ പുകവലിയുടെയും വായു മലിനീകരണത്തിന്റെയും സംയോജനം പ്രശ്നത്തെ സങ്കീർണ്ണമാക്കുകയും ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം തീവ്രമാക്കുകയും ശ്വസന ശേഷി കുറയുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആരോഗ്യ പരിശോധനകൾ കൃത്യമായി പിന്തുടരുക.

നിഷ്ക്രിയ പുകവലി ശ്വാസകോശ അർബുദവും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുന്നു. പുകവലി രഹിത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക, പുകവലി നിർത്തൽ പ്രോത്സാഹിപ്പിക്കുക, പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നിവ പൊതുജനാരോഗ്യം സംരക്ഷിക്കുകയും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News