കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി പടരുന്നു. ഇതുവരെ 24 പേർക്ക് രോ​ഗം ബാധിച്ചു. നാദാപുരം പഞ്ചായത്തിൽ മാത്രം 18 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. അഞ്ചാംപനിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും രോ​ഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് ആശങ്കവർധിപ്പിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡുകൾ തോറും ബോധവത്കരണം നടത്തുന്നുണ്ട്. നാദാപുരത്ത് മുന്നൂറ്റിനാൽപ്പതോളം പേർ വാക്‌സിൻ സ്വീകരിക്കാനുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ 65 പേർ മാത്രമാണ് കഴിഞ്ഞ ദിവസം നാല് കേന്ദ്രങ്ങളിൽ നിന്നായി വാക്‌സിൻ സ്വീകരിച്ചത്.


ALSO READ: Measles outbreak in Mumbai: അഞ്ചാം പനി പടരുന്നു; സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


അപകടകരമായ വൈറൽ അണുബാധയാണ് അഞ്ചാംപനി. ചെറിയ കുട്ടികളിൽ വാക്സിൻ ഉപയോഗിച്ച് എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കും. അഞ്ചാംപനി ബാധിച്ച ഒരു വ്യക്തി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, ശ്വസന തുള്ളികൾ വായുവിലേക്ക് പടരുന്നു, ഇത് രോഗം പടരാൻ കാരണമാകും. രോ​ഗകാരിയായ വൈറസ് ബാധിച്ച് 10 മുതൽ 14 ദിവസത്തിന് ശേഷമാകും അഞ്ചാംപനിയുടെ ലക്ഷണങ്ങൾ പ്രകടമാകുക. ചുമ, മൂക്കൊലിപ്പ്, കണ്ണിൽ ചൊറിച്ചിൽ, തൊണ്ടവേദന, പനി, ചർമ്മത്തിൽ ചുവന്ന തിണർപ്പുകൾ എന്നിവയാണ് അഞ്ചാംപനിയുടെ ചില ലക്ഷണങ്ങൾ. 


അഞ്ചാംപനി ബാധിച്ചാൽ പിന്നീട് ഉടനെ മാറുന്നില്ല. എന്നാൽ, പനി കുറയ്ക്കുന്നതിനും അഞ്ചാംപനി ​ഗുരുതരമായി ആരോ​ഗ്യത്തെ ബാധിക്കാതിരിക്കാനും ചികിത്സ നൽകുന്നു. ഒരാൾക്ക് അഞ്ചാംപനി വന്നാൽ, മീസിൽസ് വൈറസിനെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന മരുന്നുകളൊന്നുമില്ല. മിക്ക മീസിൽസ് രോഗികളും സ്വയം സുഖം പ്രാപിക്കുകയാണ് ചെയ്യുന്നത്.


ALSO READ: Measles Outbreak : അഞ്ചാം പനി വ്യാപകമാകുന്നു; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗൻവാടികളിലും മാസ്ക് നിർബന്ധമാക്കി


അവർക്ക് പനി കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും അസറ്റാമിനോഫെൻ (ടൈലനോൾ) എടുക്കാം. വയറിളക്കം, ന്യുമോണിയ, അല്ലെങ്കിൽ ചെവിയിൽ അണുബാധ എന്നിവ അനുഭവപ്പെടുന്ന രോഗികൾ ചികിത്സയെ സംബന്ധിച്ച് ഡോക്ടറുമായി സംസാരിക്കണം. മീസിൽസ് വൈറസിന് ചികിത്സയില്ലെങ്കിലും, ആൻറിബയോട്ടിക്കുകൾ പോലുള്ള മറ്റ് മരുന്നുകൾ, അണുബാധയുടെ രോ​ഗാവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കും. അഞ്ചാംപനിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം വാക്സിനേഷനാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.