കൊച്ചി : മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ (Media One Telecast Bar) ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാതെ സംസ്ഥാന ഹൈക്കോടതി (Kerala High Court) ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. സുരക്ഷ കാരണങ്ങൾ മുൻനിർത്തി കേന്ദ്ര വാർത്തവിനിമയ മന്ത്രാലയത്തിന്റെ വിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വൺ ഡിവിഷൻ ബെഞ്ചി സമീപിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജി വാദം പൂർത്തിയായതിന് ശേഷം ഇടക്കാല ഉത്തരവ് നൽകാതെ കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ജെസ്റ്റിസ് എസ് മണികുമാറും ജെസ്റ്റിസ് ഷാജി പി ചാലിയുമാണ് കേസ് പരിഗണിച്ചത്. 


ALSO READ : Media One Telecast | മീഡിയ വൺ സംപ്രേഷണം വീണ്ടും തടഞ്ഞ് കേന്ദ്രം; സുരക്ഷാ പ്രശ്നങ്ങളെന്ന് വിവരം


കേസിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷ്ണൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ  അത് അപ്രസക്തമാണെന്ന് മീഡിയ വണ്ണിന് വേണ്ടി ഹജരായ അഭിഭാഷകൻ ദുഷ്യന്ത് ദാവ് കോടതിയോട് പറഞ്ഞു. 


ജനുവരി 31 നായിരുന്നു കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞത്. സുരക്ഷ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞിരിക്കുന്നത്.


ALSO READ : Media One Telecast | മീഡിയ വൺ സംപ്രേഷണം തടഞ്ഞ കേന്ദ്രത്തിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ


ചാനലിന്റെ സംപ്രേക്ഷണ അനുമതി നിഷേധിക്കാൻ കാരണമായ സാഹചര്യങ്ങളെ കുറിച്ചുള്ള ഫയലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിക്ക് കൈമാറിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


നേരത്തെ 2020 മാർച്ചിൽ ഡൽഹി കലാപ സമയത്ത് കേന്ദ്രം മലയാളത്തിലെ രണ്ട് വാർത്ത സംപ്രേഷണ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ ഒന്ന് മീഡിയ വൺ ആയിരുന്നു. 48 മണിക്കൂർ നേരത്തേക്കായിരുന്നു ചാനലിന്റെ സംപ്രേഷണം അന്ന് കേന്ദ്രം തടഞ്ഞത്.


ALSO READ : Media One Bar : മീഡിയ വണിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് തുടരും; ഹർജികൾ ഹൈക്കോടതി തള്ളി


2013 ഫെബ്രുവരിയിലാണ് മീഡിയ വൺ ചാനൽ കേരളത്തിൽ സംപ്രേഷണം ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി ജമാആത്ത്-ഇ-ഇസ്ലാമി സംഘടനയുടെ നേതൃത്വത്തിലുള്ള മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ കീഴിലാണ് മീഡിയ വൺ പ്രവർത്തിക്കുന്നത്. സീനിയർ ജേർണലിസ്റ്റ് പ്രമോദ് രാമനാണ് ചാനലിന്റെ എഡിറ്റർ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.