കൊച്ചി: കൊറോണ ഭീതിയെ തുടര്‍ന്ന് ചൈനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ക്കും കൊറോണ ലക്ഷണമില്ലാത്തതിനാല്‍ അവരെ വീടുകളിലേയ്ക്ക് വിട്ടയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അവരെ ഇനി വീടുകളില്‍ നിരീക്ഷണം നടത്തും. ബാങ്കോക്ക് വഴിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്. രാത്രി പതിനൊന്നുമണിയോടെയായിരുന്നു ഇവര്‍ നാട്ടിലെത്തിയത്.


ചൈനയിലെ യുനാന്‍ പ്രവശ്യയിലെ ഡാലി യുണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണിവര്‍. രണ്ട് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളും ഇവരുടെ കൂടെയുണ്ടായിരുന്നു.


കൊച്ചി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക സുരക്ഷയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞിരിക്കുന്നത്.


ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവരെപ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ചത്.


Also read: ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി