മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ഇക്കുറിയും വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ദർശനത്തിനുള്ള അനുമതി യുള്ളു.
ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല (Sabarimala) നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്കാണ് നട തുറക്കുന്നത്. ഭക്തർക്ക് നാളെ മുതൽ മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്.
ഇക്കുറിയും വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ ദർശനത്തിനുള്ള അനുമതി യുള്ളു. എന്നാൽ ഇത്തവണ പതിനായിരം പേർക്ക് ദർശനത്തിന് അനുമതിയുണ്ട്. 48 മണിക്കൂറിനുളളിൽ പരിശോധിച്ച ആർടിപിസിആർ (RT-PCR Test) നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇത്തവണയും നിർബന്ധമാണ്.
Also Read: PM Kisan Samman Nidhi: എട്ടാം ഗഡു ഹോളിക്ക് മുന്നേ ലഭിക്കുമോ? list പരിശോധിക്കു
മീനമാസ പൂജകൾക്ക് ശേഷം ശബരിമല ഉത്സവത്തിന് 19 മുതൽ കൊടിയേറും. അന്നേദിവസം രാവിലെ 7.15നും 8-നും മധ്യേയായിരിക്കും കൊടിയേറ്റം. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഉത്സവബലിയും ശീവേലി എഴുന്നള്ളത്തും സേവയും ഉണ്ടാകും.
ശേഷം 27 ന് രാത്രി പളളിവേട്ടയും 28ന് ഉച്ചയ്ക്ക് ശേഷം പമ്പയിൽ ആറാട്ടും ഉണ്ടാകും. അതിനുശേഷം 28ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. അതിന് ശേഷം വിഷുവിനായിട്ടായിരിക്കും ശബരിമല നട (Temple) തുറക്കുക. ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.