Ram Temple: ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയായി എൻഎസ്‌എസ്,നിധി സമർപ്പണിലേക്ക് ഏഴ് ലക്ഷം

രാമക്ഷേത്ര തീർത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻ.എസ്‌.എസ് പണം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 03:00 PM IST
  • രാമക്ഷേത്ര തീർത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻ.എസ്‌.എസ് പണം നൽകിയത്.
  • 1600 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ഇതുവരെ സംഭാവന ലഭിച്ചിരിക്കുന്നത്.
  • സംഭാവനകൾ പിരിക്കുന്നതിനായി 1,50,000 സംഘങ്ങൾ ക്ഷേത്ര സമിതിയുടെ നേതതൃത്വത്തിൽ പ്രവർത്തിക്കുന്നതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു
Ram Temple: ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയായി എൻഎസ്‌എസ്,നിധി സമർപ്പണിലേക്ക് ഏഴ് ലക്ഷം

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര(Ram Temple) നിർമ്മാണത്തിൽ എൻ.എസ്.എസിന്റെയും പങ്കാളിത്തം.രാംമന്ദിർ നിധി സമർപ്പണിലേക്ക് ഏഴ് ലക്ഷം രൂപയാണ് സംഭാവനയായി എൻഎസ്‌എസ് കൈമാറിയത്. സംഭാവനയിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിന് കേരളത്തിൽ നിന്നടക്കം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സംഭാവന ആരും ആവശ്യപ്പെട്ടിട്ടല്ല സ്വമേധയാ ആണ് നൽകുന്നതെന്നും എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്ര തീർത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻ.എസ്‌.എസ്(NSS) പണം നൽകിയത്.1600 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ഇതുവരെ സംഭാവന ലഭിച്ചിരിക്കുന്നത്. സംഭാവനകൾ പിരിക്കുന്നതിനായി 1,50,000 സംഘങ്ങൾ ക്ഷേത്ര സമിതിയുടെ നേതതൃത്വത്തിൽ പ്രവർത്തിക്കുന്നതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Also Readധർമ്മജന് പിന്നാലെ പിഷാരടിയും; കോൺഗ്രസിന്റെ മൃദു സ്വഭാവം തനിക്കിഷ്ടമെന്ന് Ramesh Pisharody

കൂപ്പണുകൾ വഴിയാണ് ഇവർ പണ പിരിവ് നടത്തുന്നത്. സംഭാവന ട്രസ്റ്റിന്റെ(Trust) ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ ചെക്കായി നൽകുകയോ ടെയ്യാം. 39 മാസങ്ങൾക്കുളളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ നിരവധി പ്രമുഖരാണ് രാമക്ഷേത്രം നിർമാണത്തിന് സംഭവനകൾ നൽകി മുന്നോട്ട് വന്നത്.

Also ReadSuicide: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

നേരത്തെ വെള്ളിക്കട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായപ്പോൾ ഇനി വെള്ളിക്കട്ടികൾ സംഭാവനയായി സ്വീകരിക്കേണ്ട എന്ന ക്ഷേത്ര ട്രസ്റ്റ്  തീരുമാനിച്ചിരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ക്ഷേത്ര നിർമാണത്തിനായി ഇതിനോടകം 400 കിലോയോളം വെളളിക്കട്ടികൾ ലഭിച്ചിരുന്നു.ക്ഷേത്ര ട്രസ്റ്റ് (Shri Ram Janmabhoomi Teerth Kshetra Trust) ഇതെല്ലാം എങ്ങനെ സൂക്ഷിക്കുന്നത് പറ്റി ഗൗരവമായി ആലോചിക്കുകയാണ് നിലവിൽ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News