രക്ഷാ പ്രവര്‍ത്തനം;മലപ്പുറത്തിന് മേനകാ ഗാന്ധിയുടെ അഭിനന്ദനം!
കരിപ്പൂര്‍ വിമാനാപകടത്തില്‍ ജനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് മേനകാ ഗാന്ധി,
മലപ്പുറം:കരിപ്പൂര്‍ വിമാനാപകടത്തില്‍ ജനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് മേനകാ ഗാന്ധി,
നേരത്തെ പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ മേനകാ ഗാന്ധി മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ
പരാമര്‍ശം വിവാദമായിരുന്നു.
എന്നാലിപ്പോള്‍ മേനകാഗാന്ധി മലപ്പുറത്തെ ജനങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഭിനന്ദിച്ചിരിക്കുകയാണ്.
രക്ഷാ പ്രവര്‍ത്തനം വിശദീകരിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മൊറയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി അബ്ബാസ്
മേനകാ ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു.ഇതിനുള്ള മറുപടിയിലാണ് മേനകാ ഗാന്ധി മലപ്പുറത്തെ പ്രശംസിച്ചത്.
നേരത്തെ മലപ്പുറം ജില്ലയെ ക്കുറിച്ച് മേനകാ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന വനം
മന്ത്രി നല്‍കിയ വിവരം അനുസരിച്ചാണ് താന്‍ പ്രതികരിച്ചതെന്ന് മേനകാ ഗാന്ധി വിശദീകരിച്ചിരുന്നു.
നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി,വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നു.