കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസിറുദ്ദീൻ അന്തരിച്ചു. 79 വയസായിരുന്നു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ 10:30 ഓടെയായിരുന്നു അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് കബർസ്ഥാനിൽ നടക്കും. ടി നസിറുദ്ദീനോടുള്ള ആദര സൂചമായി ഇന്ന് കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.


Also Read: Kerala COVID Case | സംസ്ഥാനത്ത് ഇന്ന് 18,420 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.30%


മൂന്ന് പതിറ്റാണ്ട് സംഘടനയെ നയിച്ച വ്യക്തിയാണ് നസിറുദ്ദീൻ.  1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു. 


30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു നസിറുദ്ദീൻ. ഭാരത് വ്യാപാരസമിതി അംഗം, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, വാറ്റ് ഇമ്പ്ലിമെന്റേഷൻ കമ്മിറ്റി മെമ്പർ, കേരളം മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.    


Also Read: Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു


 ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചിട്ടുണ്ട്. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.