തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


64 മുതൽ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.