തിരുവനന്തപുരം : എംജി സർവകലാശാലയിൽ (MG University) വിദ്യാർഥിയിൽ നിന്ന് ജീവനക്കാരി മാർക്ക് ഷീറ്റിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടിക്കും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

സർവകലാശാലകളിൽ വിദ്യാർഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ എൽസിയെ എംബിഎ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിലാകുന്നത്. ഒന്നര ലക്ഷം രൂപയാണ് പ്രൊവിഷണൽ സർട്ടിഫിക്കേറ്റിനും മാർക്ക് ലിസ്റ്റിനുമായി ഇവർ വിദ്യാർഥിയിൽ നിന്നും ആവശ്യപ്പെട്ടത്. 


ALSO READ : University Issue| ഗവേഷണ കേന്ദ്ര ചുമതലയിൽ നിന്ന് മാറ്റിയതിനെതിരെ നന്ദകുമാർ കളരിക്കൽ


ഇതിന് പുറമെ എൽസിയുടെ നിയമനത്തിൽ ഇടത് സംഘടനകൾ ഇടപ്പെടലുണ്ടെന്നുള്ള രേഖകൾ പുറത്ത് വരുകയും ചെയ്തു. സർവകലാശാലയിലെ പ്യൂണായി ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് എസ്എസ്എൽസി പോലും പാസാകാത്ത എൽസി അസിസ്റ്റന്റ് തസ്തകയിലെത്തിയതാണ് സംശയത്തിന് വഴി വെച്ചരിക്കുന്നത്. 


ALSO READ : Deepa P Mohanan : ജാതി വിവേചന പരാതി: അധ്യാപകനെ പുറത്താക്കും വരെ സമരം തുടരുമെന്ന് പരാതിക്കാരി


2016ൽ താഴെ തസ്തികയിലുള്ളവരെ അസിസ്റ്റന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ എൽസിയുടെ വിദ്യഭ്യാസ യോഗ്യത ബിരുദമെന്നായിരുന്നു. ഇതിൽ കൃത്രമം നടന്നിട്ടുണ്ടോ എന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.