ന്യൂഡല്‍ഹി:സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായിരിക്കുന്ന സിപിഎംനെ കൂടുതല്‍ വെട്ടിലാക്കുന്ന നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.


COMMERCIAL BREAK
SCROLL TO CONTINUE READING

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തെ നിര്‍ണ്ണായകമായ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് ഉയര്‍ന്ന് കേട്ട പേരാണ് ഊരാളുങ്കല്‍.


ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോഒപ്പറെറ്റീവ് സൊസൈറ്റിയുടെ ഇടപെടലുകള്‍ സംബന്ധിച്ച് പത്തനംതിട്ട സ്വദേശിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 
പരാതി നല്‍കിയത്.


ഈ പരാതിയില്‍ ഊരാളുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നുണ്ട്‌,മാത്രമല്ല സര്‍ക്കാര്‍ കരാറുകള്‍ പലതും ക്രമവിരുദ്ധമായാണ് 
ഊരാളുങ്കല്‍ സ്വന്തമാക്കുന്നതെന്നും വഴിവിട്ട സഹായം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഊരാളുങ്കലിന് ലഭിക്കുന്നതായും പരാതിയില്‍ പറയുന്നു.


സിപിഎം നേതാക്കള്‍ക്ക് ഊരാളുങ്കലുമായി ഏറെ അടുപ്പമുണ്ട്.ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടി സിപിഎമ്മിനെ വെട്ടിലാക്കും.


 


പുഴകളിലെ മണല്‍ വാരല്‍,സര്‍ക്കാര്‍ ഒഫീസുകളുടെ കെട്ടിടം പണി അങ്ങനെ ഊരാളുങ്കലിന് ലഭിച്ച പല കരാറുകളെ ക്കുറിച്ചും പാരാതിയില്‍ 
പറയുന്നതായാണ് അറിയാന്‍ കഴിഞ്ഞത്, ഒപ്പം തന്നെ ഊരാളുങ്കലിന്റെ സാമ്പത്തിക ഇടപാടുകളില്‍ പരാതിയില്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനായാണ് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്.


ഇതിന്‍റെ ആദ്യ ഘട്ടമായി പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിശദമായി അന്വേഷണം നടത്തും.


രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്.
അന്വേഷണം ആരഭിക്കുന്നതിന്റെ തുടക്കം എന്ന നിലയിലാണ് ഊരാളുങ്കലിനെ നിരീക്ഷിക്കുന്നത്.


ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നടപടികള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കും.


Also Read:''പിണറായി പലതും പറയും. അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും''


 


പരാതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച വിവര ശേഖരണത്തിന് തയ്യാറെടുക്കുന്നത്.
വിവരം ശേഖരിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുമെന്നാണ് വിവരം.