Vastu Tips For Career And Health: വാസ്തുശാസ്ത്രം അനുസരിച്ച്, ഓരോ വസ്തുവിനും ഊർജ്ജം ഉണ്ട്. മറ്റൊരാളുടെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അവരുടെ ഊർജം നമ്മെ സ്വാധീനിക്കുന്നു.
1/5മറ്റുള്ളവരുടെ ചില കാര്യങ്ങൾ ഉപയോഗിക്കുന്നത് ദൌർഭാഗ്യത്തിന് കാരണമാകും. ഇത് കരിയറിൽ പുരോഗതിയില്ലാതാകുന്നതിനും രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
2/5മറ്റൊരാളുടെ വാച്ച് ഒരിക്കലും ധരിക്കരുത്. ഇത് ജീവിതത്തിൽ മോശം സമയം ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങളെ തേടിയെത്തുന്ന അവസരങ്ങൾ കൈവിട്ടുപോകാനും സാധ്യതയുണ്ട്.
3/5പലപ്പോഴും ആളുകൾ മറ്റുള്ളവരുടെ ആഭരണങ്ങൾ ധരിക്കും. എന്നാൽ, മറ്റുള്ളവരുടെ മോതിരം ധരിക്കുന്നത് ഭാഗ്യദോഷത്തിന് കാരണമാകും.
4/5മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കരുത്. ഇത് ദൌർഭാഗ്യത്തിലേക്ക് നയിക്കും. നെഗറ്റീവ് ചിന്തകൾ ഉണ്ടാകാനും രോഗങ്ങൾ വരാനും ഇത് കാരണമാകും. മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കേണ്ട സന്ദർഭം ഉണ്ടാകുകയാണെങ്കിൽ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
5/5ഷൂസിലും ചെരിപ്പിലുമാണ് ശനി കുടികൊള്ളുന്നത്. മറ്റൊരാളുടെ ഷൂസും ചെരിപ്പും ധരിക്കുന്നത് ശനിയുടെ കോപത്തിന് ഇടയാക്കും. ശനിയുടെ കോപം ജീവിതത്തിൽ ദുരിതങ്ങൾക്ക് കാരണമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)