തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേ​ഗത്തിലാണ് കാറ്റ് ആന്ധ്രാതീരം ലക്ഷ്യമാക്കി എത്തിയത്.തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. ആറടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. നിലവില്‍  ബപതലാ തീരത്ത് കൂടിയാണ് കാറ്റിന്റെ സഞ്ചാരം. ഇതോടെ തിരുപ്പതി, നെല്ലൂർ, ബാപ്തല അടക്കം 8 ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും തീവ്ര ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇന്നലെ രാവിലെ മുതൽ പെയ്യുന്ന മഴയെതുടർന്ന് നെല്ലൂർ, മെച്ചിലിപട്ടണം എന്നീ നഗരങ്ങൾ വെള്ളത്തിനടിയിലാണ്. 20 മണിക്കൂറായി ചിന്നഗഞ്ചാമിൽ വൈദ്യുതി ഇല്ല. ഗോബർബാം, പാപനാശം, കലങ്ങി അണക്കെട്ടുകൾ തുറന്ന് വിട്ടു. ആയിരത്തോളം പേരെ  മാറ്റി പാർപ്പിച്ചു. കൂടാതെ വിജയവാഡ, തിരുപ്പതി വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള  സർവീസുകൾ വൈകുകയാണ്. വിശാഖപട്ടണം എയർപോർട്ടിൽ നിന്നുള്ള മുഴുവൻ സർവീസുകളും ഇൻഡിഗോ റദ്ദാക്കി. അതിനുപുറമേ വിശാഖപട്ടണം വാൾട്ടയർ ഡിവിഷനിലൂടെയുള്ള ട്രെയിൻ സർവീസുകൾ ഭാഗികമായ റദ്ദാക്കിയിട്ടുണ്ട്.


ALSO READ: റെക്കോർഡിൽ നിന്നും അൽപം ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞു


സംഭരണശേഷി പൂർണ്ണമായതോടെ ചെന്നൈക്ക് ചുറ്റുമുള്ള 6 ഡാമുകൾ ഇന്നലെ തുറന്നു വിട്ടിരുന്നു. അതിനാൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പോലീസുകാരനടക്കം 6 പേർക്ക് ഇന്നലെ ഉണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടമായി. കില്‍പോക്കില്‍ രുക്മനാഥന്‍ എന്ന കോണ്‍സ്റ്റബിളാണ് മരിച്ചത്. കൂടാതെ നിവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ വൈദ്യുതി ബന്ധം വൈകിട്ടോടെ ഭാഗികമായെങ്കിലും പുനസ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.