Nirmal Milkha Singh: ഒളിമ്പ്യൻ മിൽക്ക സിങ്ങിൻറെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു
ചണ്ഡിഗഡിലെ പിജിമെർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യുക്കേഷനിലായിരുന്നും അന്ത്യം.
Newdelhi: ഒളിമ്പിക്സ് താരം മിൽഖാ സിങ്ങിൻറെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായിരുന്ന നിർമ്മൽ കൗർ കോവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു അവർക്ക്.
ALSO READ: Corona Mata Temple: യുപിയിലെ കൊറോണ മാതാ ക്ഷേത്രം അധികൃതർ പൊളിച്ചു
ചണ്ഡിഗഡിലെ പിജിമെർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യുക്കേഷനിലായിരുന്നും അന്ത്യം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്ന് ആഴ്ചയായി നിർമ്മൽ ചികിത്സയിലായിരുന്നു.പഞ്ചാബ് സർക്കാരിൻറെ വനിതാ സ്പോർട്സ് വിഭാഗം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. രക്തത്തിലെ ഒാക്സിജൻറെ അളവ് കുറഞ്ഞതിനെ തുടർന്നായിരുന്നു നില ഗുരുതരമായത്.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും 1962ലായിരുന്നു കല്യാണം. ചണ്ഡിഗഡിലെ കായിക മേഖലക്കായി അവർ ചെയ്ത കാര്യങ്ങൾ നിരവധിയാണ്. നിരവധി ദേശിയ അന്തർദേശിയ മത്സരങ്ങൾ നിർമ്മലിൻറെ നേതൃത്വത്തിൽ ഏകോപിപ്പിച്ചിട്ടുണ്ട്. നേരത്തെ മിൽക്കാ സിങ്ങിനും കോവിഡ് ബാധിച്ചിരുന്നെങ്കിലും അദ്ദേഹം അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.