THiruvananthapuram: മിൽമയുടെ ചെയർമാൻ (Milma Chairman) ആയിരുന്ന പിഎ ബാലൻ മാസ്റ്റർ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു.  തൃശൂർ ദയ ആശുപത്രിയിൽ ചികിത്‌സയിൽ ആയിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു അന്ത്യം.  ഒരു മാസം മുൻപ് മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി, തൃശൂർ ദയ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികത്സയിൽ ആയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

 കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) യുടെ സംസ്ഥാന ചെയർമാനായ അദ്ദേഹത്തിന്  സഹകരണ മേഖലയിൽ 45  വർഷത്തിലേറെ പ്രവർത്തി പരിചയം ഉണ്ട്. ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 6 വർഷം  മിൽമയുടെ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ആയിരുന്നു.


ALSO READ: Vandiperiyar Rape Case : സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധിച്ചു, കാണാം ചിത്രങ്ങൾ


മിൽമയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലൻ മാസ്റ്റർ 1980  ൽ മിൽമയുടെ രൂപീകരണത്തിന് മുൻപ് തന്നെ ക്ഷീരകർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹി ആയി പ്രവർത്തിച്ചിരുന്നു. 


ALSO READ: Sunderbani encounter Malayali Jawan: സുന്ദർബനി സെക്ട റിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം സംസ്കരിച്ചു


ഇന്ന്   3000 ൽ പരം  ക്ഷീരസഹകരണ സംഘങ്ങളും  10 ലക്ഷത്തിലേറെ ക്ഷീരകർഷകരും, 3000 കോടിയിലേറെ വിറ്റുവരവും ഉള്ള  കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മിൽമയെ വളർത്തുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിച്ച കർഷക നേതാവാണ്‌ ബാലൻ മാസ്റ്റർ . അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആണ്.


ALSO READ: Kerala Weekend Lockdown : സംസ്ഥാനത്ത് ഇന്ന് നാളെയും സമ്പൂർണ ലോക്ഡൗൺ, പരീക്ഷകൾക്ക് മാറ്റമില്ല


കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ പി എ ബാലൻ , അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയൻ മെംബർ  എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 2013 ൽ  ഇന്ത്യൻ ഇക്കണോമിക് ആൻഡ് റിസർച്ച്  അസോസിയേഷന്റെ ലീഡിങ് മിൽക്ക് എന്റർപ്രണർ പുരസ്കാരവും 2008 ലെ  മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ അവിണിശ്ശേരി സ്വദേശിയാണ്.   


റിട്ടയേർഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനതപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐ ടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ മകനും  രശ്മി ഷാജി മകളുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.