Kerala Weekend Lockdown : സംസ്ഥാനത്ത് ഇന്ന് നാളെയും സമ്പൂർണ ലോക്ഡൗൺ, പരീക്ഷകൾക്ക് മാറ്റമില്ല

ഹോട്ടലുകൾക്ക് ഹോ ഡെലിനറി സേവനം നടത്താവുന്നതാണ്. നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 07:41 AM IST
  • അവശ്യ സേവന സർവീസുകൾക്ക് ലോക്ഡൗൺ, ഇളവ് ഏർപ്പെടുത്തിട്ടുണ്ട്.
  • കൂടാതെ ഹോട്ടലുകൾക്ക് ഹോ ഡെലിനറി സേവനം നടത്താവുന്നതാണ്.
  • നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതാണ്.
  • ഇന്നും നാളെയും ലോക്ഡൗൺ ആണെങ്കിലും യൂണിവേഴ്സിറ്റികൾ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ നടത്താൻ അനുമതി നൽകിട്ടുണ്ട്
Kerala Weekend Lockdown : സംസ്ഥാനത്ത് ഇന്ന് നാളെയും സമ്പൂർണ ലോക്ഡൗൺ, പരീക്ഷകൾക്ക് മാറ്റമില്ല

Thiruvananthapuram : സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഭാഗമായി വാരാന്ത്യമായ ഇന്നും നാളെയും ശനി, ഞായർ ദിവസങ്ങൾ സമ്പൂർണ ലോക്ഡൗണായിരിക്കും (Lockdown). അവശ്യ സേവന സർവീസുകൾക്ക് ലോക്ഡൗൺ, ഇളവ് ഏർപ്പെടുത്തിട്ടുണ്ട്.

കൂടാതെ ഹോട്ടലുകൾക്ക് ഹോ ഡെലിനറി സേവനം നടത്താവുന്നതാണ്. നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതാണ്. 

ALSO READ : Kerala Covid Today: സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണ സംഖ്യ 14000 കടന്നു

ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന യോഗം നടക്കും. നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചതിന് ശേഷമുള്ള ആദ്യ അവലോകന യോഗമാണ്.  കഴിഞ്ഞ നാല് ദിവസത്തെ സ്ഥിതി ഇന്ന് വിലയിരുത്തും.

ALSO READ : India COVID Update : രാജ്യത്ത് 43,393 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ

നിലവിൽ TPR 15ന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ. TPR അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ  A വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ B-യിലും 10  മുതൽ 15 വരെയുള്ളവ  C വിഭാഗത്തിലും ഉൾപ്പെടുത്തി.  15 ന് മുകളിൽ TPR ഉള്ള  പ്രദേശങ്ങൾ കാറ്റ​ഗറി D-യിൽ  ആയിരിക്കും. നാളെ ജൂലൈ എഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

ALSO READ : TPR 15% മുകളിലാണെങ്കിൽ Triple Lockdown, നാളെ മുതൽ സംസ്ഥാന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം

അതേസമയം ഇന്നും നാളെയും ലോക്ഡൗൺ ആണെങ്കിലും യൂണിവേഴ്സിറ്റികൾ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ നടത്താൻ അനുമതി നൽകിട്ടുണ്ട്. പരീക്ഷയുമായി സംബന്ധിച്ച് വിദ്യാർഥികൾക്കും മറ്റ് എല്ലാവർക്കും യാത്രാനുമതിയുണ്ട്. ഇവർ അതിനായി ആവശ്യമുള്ള രേഖകൾ കൈയ്യിൽ കരുതണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News