Milma: ഓഫീസറെ പേര് വിളിച്ചു, മിൽമ ജീവനക്കാരന് താക്കീത്
പരിശീലന പരിപാടിയിൽ പങ്കെടുത്ത മിൽമ വർക്കേഴ്സ് യൂണിയൻ അംഗമായ തൊഴിലാളിക്കാണ് നടുവട്ടം ഡയറി ടെക്നിക്കൽ ഓഫീസറെ അവരുടെ പേര് വിളിച്ചെന്ന് ആരോപിച്ച് മെമ്മോയും തുടർന്ന് താക്കീതും നൽകിയത്
കോഴിക്കോട്: ഓഫീസറെ പേര് വിളിച്ചെന്ന പേരിൽ മിൽമ ജീവനക്കാരന് താക്കീത്. ഒക്ടോബർ 10, 11 തിയതികളിലായി മിൽമ കോഴിക്കോട് ഡയറി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്കിടെയാണ് സംഭവം.
പരിശീലന പരിപാടിയിൽ പങ്കെടുത്ത മിൽമ വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി) അംഗമായ തൊഴിലാളിക്കാണ് നടുവട്ടം ഡയറി ടെക്നിക്കൽ ഓഫീസറെ അവരുടെ പേര് വിളിച്ചെന്ന് ആരോപിച്ച് മെമ്മോയും തുടർന്ന് താക്കീതും നൽകിയത്.
Also Read: Bihar: അജ്ഞാതരുടെ വെടിയേറ്റ് BJP നേതാവ് കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട് അനുസരിച്ച് ഡ്യൂട്ടി സ്ഥലത്ത് വെച്ചോ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലോ അല്ല ഇത്തരമൊരു സംഭവം ഉണ്ടായത്. ഓഫീസർമാർക്കും ജീവനക്കാർക്കുമായി സംയുക്തമായി നടത്തിയ പരിശീലന പരിപാടിയായിരുന്നു നടന്നത്.
എല്ലാവരും തുല്യരാണെന്നും ക്യാമ്പംഗങ്ങൾ പേര് വിളിച്ച് പരസ്പരം സബോധന ചെയ്യണമെന്നും ചിലർക്കെങ്കിലും അത് ഉൾക്കൊള്ളാൻ സാധിക്കുകയില്ലെന്നം പരിശീലകൻ ക്യാമ്പിൽ പരസ്യമായി പറയുകയും ചെയ്തിരുന്നു.
ക്യാമ്പംഗങ്ങളെ ആറ് പേർ വീതമുളള ഗ്രൂപ്പുകളായി തിരിച്ചപ്പോൾ താക്കീത് ലഭിച്ച തൊഴിലാളിയും ഓഫീസറും ഒരേ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഗ്രൂപ്പ് ചർച്ചക്കിടെ പേര് വിളിച്ചുവെന്ന ഓഫീസറുടെ പരാതിയുടെ പേരിലാണ് കോഴിക്കോട് ഡെയറി സീനിയർ മാനേജർ തൊഴിലാളിക്ക് മെമ്മോയും താക്കീതും നൽകിയത്.
ജീവനക്കാരുടെ നേരെ നടത്തുന്ന പ്രതികാര നടപടിയും ഓഫീസർമാരുടെ യജമാന ഭൃത്യ മനോഭാവവും അവസാനിപ്പിക്കണമെന്നും നീതീകരണമില്ലാത്ത മെമമ്മോയും താക്കീതും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും മിൽമ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ മാനേജ്മെന്റിനെ രേഖാമൂലം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...