തിരുവനന്തപുരം: വിഴിഞ്ഞത്ത് കുട്ടികളുമായി വന്ന സ്കൂൾ ബസ് മറിഞ്ഞു. വിഴിഞ്ഞം തെരുവിലെ ഗവൺമെൻറ് എൽപിസിലെ വിദ്യാർത്ഥികളുമായി വന്ന വാഹനമാണ് മറിഞ്ഞത്. ആർക്കും  പരിക്കുകളില്ല.  വൻ ദുരന്തമാണ് ഒഴിവായത്. വീതി കുറഞ്ഞ വഴിയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റവരെ വിഴിഞ്ഞം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വിഴിഞ്ഞം ടൗൺഷിപ്പിനകത്ത് വടുവച്ചാലിലാണ് അപകടം നടന്നത്.  വാഹനത്തിന് കൃത്യമായ ഫിറ്റ്നസോ മറ്റു രേഖകളോ ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാഹനത്തിൻറെ ഭാഗങ്ങൾ പലതും തുരുമ്പിച്ചു തകർന്ന നിലയിലാണ്.


കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും!


സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും നടന്നതായി റിപ്പോർട്ട്. സേനയിലെ ഡ്രൈവർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സാമ്പത്തിക കേസിൽ വകുപ്പുതല അന്വേഷണം നടക്കുകയും ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർക്ക് ലഭിക്കുകയുമുണ്ടായി. 


ഈ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വാക്കേറ്റവും കത്തിവീശലിനും കരണമായതെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഓഫീസിന് സമീപത്തെ മെസിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായതെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.