Trivandrum:സംസ്ഥാനത്ത്  കോവിഡ് (Covid19) വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ കൂടുതൽ നിയന്ത്രങ്ങളുമായി സര്‍ക്കാര്‍. ഇന്ന് മുതൽ എല്ലാ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

25 ശതമാനം ജീവനക്കാര്‍ മാത്രമെ ഓഫിസുകളില്‍ എത്തിയാല്‍ മതി. ബാക്കിയുള്ള എല്ലാവർക്കും വര്‍ക്ക് ഫ്രം ഹോം നല്‍കണം. അവസ്ഥ രൂക്ഷമായാൽ എല്ലാവർക്കും വരുന്ന ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം നൽകും. സര്‍ക്കാര്‍ (Kerala Govt) സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിലവിലെ ഉത്തരവ് ബാധകമായിരിക്കും.


ALSO READ : Central vaccine policy പൗരന്മാരുടെ ആരോ​ഗ്യത്തിനുള്ള അവകാശത്ത ഹനിക്കുന്നുവെന്ന് സുപ്രീംകോടതി


സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇനിമുതൽ ഏര്‍പ്പെടുത്തുക. മെയ് നാല് മുതല്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന (ബേക്കറികള്‍ ഉള്‍പ്പെടെ) കടകള്‍, പോസ്റ്റല്‍/ കുറിയര്‍ സര്‍വീസുകള്‍, സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സികള്‍, ടെലികോം/ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവ്.


ALSO READ : Covid19: രാജ്യത്ത് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി


ബാങ്കുകളും ഈ രീതിയില്‍ പ്രവര്‍ത്തിക്കണം.അനാവശ്യമായി പുറത്തിറങ്ങുന്ന എല്ലാവർക്കുമെതിരെ പോലീസിൻറെ കടുത്ത നടപടിയുണ്ടാവും. പരിശോധന കർശനമായി തന്നെ തുടരാനാണ് ആഭ്യന്തര വകുപ്പിൻറെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.