തൃശൂർ: വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി എ.സി.മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണവുമായി കോൺ​ഗ്രസ്. വോട്ടെടുപ്പ് ഔദ്യോ​ഗികമായി ഏഴ് മണിക്ക് ആരംഭിക്കുന്നതിന് മുമ്പെ മന്ത്രി 6.56ന് വോട്ട് രേഖപ്പെടുത്തിയെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ് മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് അനിൽ അക്കര എംഎൽഎ അറിയിച്ചു. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂ‌ർ (Thrissur) പനങ്ങാട്ടുകരയിലാണ് മന്ത്രി വോട്ട് ചെയ്യാനെത്തിയത്. 7 മണിക്ക് വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് രേഖപ്പെടുത്തി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. മന്ത്രി AC Moideen രാവിലെ 6.56ന് വോട്ട് ചെയ്തുയെന്നാണ് അനിൽ അക്കര (Anil Akkara) ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് ഏജന്റ് പോളിങ് ഓഫീസർക്ക് പരാതി നൽകിട്ടുമുണ്ട്.


മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തിൽ വോട്ട് ചെയ്തത് 6.55ന്.തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം

Posted by ANIL Akkara M.L.A on Wednesday, December 9, 2020

Also Read: Local Body Election: മമ്മുട്ടി ഇത്തവണ വോട്ട് ചെയ്യില്ല


എന്നാൽ താൻ വരി നിന്നാണ് വോട്ട് ചെയ്തതെന്നും വോട്ടിങ് ആരംഭിക്കുന്നതായി അറിയച്ചതിനാലണ് അകത്ത് കയറി വോട്ട് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു. ഇതിൽ വിവാവദങ്ങൾ സൃഷിടിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


Also Read: Local Body Elections:മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്ന് സി. രവീന്ദ്രനാഥ്


അതേസമയം ഇന്ന് സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് (Local Body Election) പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് എന്നീ അഞ്ച് ജില്ലകളാണ് ഇന്ന് ജനവിധി തേടുന്നത്. അഞ്ച് ജില്ലകളിലായി 98.57 ലക്ഷം വോട്ടർമാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്. പലയിടത്തായി വോട്ടിങ് മെഷീൻ പണിമുടക്കയത് ജനങ്ങൾ വലച്ചു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy