സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് (LDF) മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. തൃശൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഇടത് സര്‍ക്കാര്‍ (LDF Government) എന്താണ് ചെയ്തതെന്ന് കൃത്യമായി അറിയാമെന്നും അത് പാർട്ടിക്കൊരു മുതൽക്കൂട്ട ണെന്നും സി. രവീന്ദ്രനാഥ് (C.Raveendranath) പറഞ്ഞു. മധ്യകേരളത്തില്‍ എല്‍ഡിഎഫിന് വന്‍ വിജയമായിരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീനും പറഞ്ഞു. എൽഡിഎഫിനൊപ്പമാണ് മതേതരത്വം ആഗ്രഹിക്കുന്ന വോട്ടര്‍മാരെന്നും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും സൃഷ്ടിച്ച ഒരു വിവാദവും ജനങ്ങളെ സ്വാധീനിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Also read: Local Body Election 2020: രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്നത് 5 ജില്ലകൾ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ (Local Body Election) രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഇന്ന് ജനവിധി തേടുന്നത് കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് എന്നീ അഞ്ച് ജില്ലകളാണ് (Five Districts). എഴുമണി മുതൽ വൈകുന്നേര ആറുമണിവരെയാണ് വോട്ടിംഗ് സമയം. മുന്നണികളെല്ലാം മികച്ച പ്രതീക്ഷയിലാണ്. അഞ്ച് ജില്ലകളിലുമായി 8,116 ജില്ലകളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. 98.57 ലക്ഷം വോട്ടർമാരാണ് ആകെ ഉള്ളത്