കോതമംഗലം: യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.  സംഭവിച്ചത് ദൗർഭാ​ഗ്യകരവും ഹൃദയവേദനയുണ്ടാക്കുന്നതുമായ കാര്യമാണെന്നും ഒരു ചെറുപ്പക്കാരൻ ദാരുണമായി കൊല്ലപ്പെടുന്നത് ആർക്കും അം​ഗീകരിക്കാനോ ഉൾക്കൊള്ളാനോ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാട്ടാന യുവാവിനെ ചവിട്ടിക്കൊന്ന സംഭവം: നാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഉറപ്പ് നൽകി കളക്‌ടർ; ഇന്ന് ഹർത്താൽ!


മാത്രമല്ല സംഭവം അറിഞ്ഞപ്പോൾ തന്നെ മോണിറ്ററിങ് നടത്താൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ സഹായധനം രണ്ടു ഗഡുക്കളായാണ് നൽകാറുള്ളതെങ്കിലും എൽദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവൻ തുകയും നൽകുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്നും ഇന്ന് ട്രഞ്ച് കുഴിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടർ മുഖാന്തരം സർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി വനംവകുപ്പ് പാലിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.


Also Read: നാളെ മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും; മഹാഭാഗ്യ യോഗത്താൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!


ടെൻഡർ നടപടികൾക്കുള്ള കാലതാമസം ഒരു പ്രശ്നമാണെന്നും. വനംവകുപ്പിലെ ചെറിയ പ്രവർത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലയെന്നും. യഥാസമയം പണം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം അതുകൊണ്ട് പണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ കുട്ടമ്പുഴ, കോതമം​ഗലം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹാങിങ് ഫെൻസിങ് ട്രഞ്ച് കുഴിക്കാനും പണം അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തികരിക്കാനുള്ള കാലതാമസമാണുള്ളതെന്നും മന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.