Routine To Reduce Belly Fat : കുട വയറിന്റെ പേരിൽ ആളുൾ നിങ്ങളെ കളിയാക്കാറുണ്ടോ? ഇനി നോ ടെൻഷൻ, വയർ കുറയ്ക്കാൻ ഈ ശീലങ്ങൾ പിന്തുടരൂ...

ദൈനംദിന ശീലങ്ങളിലെ ചെറിയ മാറ്റങ്ങളിലൂടെ കുടവയ‍ർ കുറയ്ക്കാവുന്നതാണ്.

വയ‍ർ ചാടുന്നത് സ്ത്രീ -പുരുഷ ഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ നമ്മുടെ ദൈനംദിന ശീലങ്ങളിലെ ചെറിയ മാറ്റങ്ങളിലൂടെ കുടവയ‍ർ കുറയ്ക്കാവുന്നതാണ്. വയർ ചാടുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ചില വഴികളിതാ....

1 /8

തേനും നാരങ്ങനീരും ചേ‍ർത്ത വെള്ളം ചെറുചൂടോടെ കുടിച്ച് ദിവസം ആരംഭിക്കാം. മെറ്റൂബോളിസം കൂട്ടാനും വയറിലെ കൊഴുപ്പ് കത്തിച്ച് കളയാനും ഇത് സഹായിക്കും.   

2 /8

രാവിലെ ചെറു വ്യായാമങ്ങൾ ചെയ്യാം. ഊർജം ലഭിക്കാനും കലോറി കത്തിച്ച് കളയാനും ​ഗുണം ചെയ്യും.  

3 /8

പ്രോട്ടീനാലും നാരുകളാലും സമ്പന്നമായ പ്രഭാത ഭക്ഷണം ശീലമാക്കാം. ഓട്സ്, പഴവർ​ഗങ്ങൾ, മുട്ട തുടങ്ങിയവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താം.  

4 /8

ഹെർബൽ ടീ കുടിക്കുക. ഇത് വിഷാംശം ഇല്ലാതാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഇവ ​ഗുണം ചെയ്യും.  

5 /8

ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷിയും ദഹനവും വർധിപ്പിക്കുവാനും പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം.  

6 /8

നേരത്തെ അത്താഴം കഴിക്കുന്നത് ദഹനത്തിന് മതിയായ സമയം നൽകുകയും ഉപാപചയ നിരക്ക് കൂട്ടുകയും ചെയ്യും.  

7 /8

ഉറക്ക കുറവ് ശരീരഭാരം വ‍ർധിക്കാനും പൊണ്ണത്തടിക്കും കാരണമാകും. അതിനാൽ ശരിയായ ഉറക്കം ശീലമാക്കൂ.  

8 /8

ഫ്രൂട്ട്സ്, ഡ്രൈഫൂട്ട്സ്, മഖാന (താമര വിത്ത്) എന്നിവ ലഘുഭക്ഷണങ്ങളായി ഉപയോ​ഗിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola