തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികൾ പ്രകാരമാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. പരിസ്ഥിതി ലോല മേഖലയിലെ ഒരു കി.മീറ്റർ ചുറ്റളവ് ബഫർ സോണാക്കുന്ന പ്രശ്നത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിലൂടെ സുപ്രീംകോടതിയെ സമീപിക്കും. എംപവേർഡ് കമ്മിറ്റി മുഖാന്തിരം മുന്നോട്ട് പോകാനാണ് സംസ്ഥാനം തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. നിയമസഭയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കും.  ജനങ്ങളുടെ ആശങ്കകളും സർക്കാരിന് മുന്നിലുള്ള പ്രതിസന്ധികളും സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകി. മനപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാണ് പ്രതിപക്ഷ ശ്രമമെന്നും രാഷ്ട്രീയ ലാക്കാണ് ഇതിനു പിന്നിലുള്ളതെന്നും ശശീന്ദ്രൻ ആരോപിച്ചു.


മുട്ടിൽ മരംമുറിയുമായി പ്രതിപക്ഷം ഇതിനെ താരതമ്യപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. ഇത് ശരിയല്ല. കർഷക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കൻ ശ്രമം നടക്കുകയാണ്. 2019 ലെ മന്ത്രിസഭ തീരുമാന പ്രകാരം 0 മുതൽ 1 കി.മി വരെ ചുറ്റളവ് നിശ്ചയിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂജ്യം മുതൽ 12 കി.മി ദൂരമാണ് പരിസ്ഥിതി ലോല മേഖലയായി തീരുമാനിച്ചിരുന്നത് - ശശീന്ദ്രൻ പറഞ്ഞു.


കേരളത്തിൽ 12 കി.മി ചുറ്റളവിൽ ജനവാസ കേന്ദ്രങ്ങളില്ലാത്ത സ്ഥലമില്ല. ജനവാസ കേന്ദ്രങ്ങളെ ഇത് ബാധിക്കും. അതിനാലാണ് O മുതൽ 1 വരെയുള്ള കിലോമീറ്റാക്കി ഇതിനെ മാറ്റിയത്. ബഫർ സോണിൽ ആദ്യമായി തീരുമാനമെടുക്കുന്നത് 2013ലെ യുഡിഎഫ് സർക്കാരാണെന്നും വനംമന്ത്രി പറഞ്ഞു. നിലപാടുകളിൽ മാറ്റം ഉണ്ടായിട്ടുണ്ട്. 2009 ൽ ജയറാം രമേശ് പറഞ്ഞ നിലപാട് അനുസരിച്ചല്ലേ കോടതിയെ സമീപിക്കാനാകൂ. എല്ലാ കുറ്റവും സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവക്കാനാണ് ശ്രമം നടക്കുന്നതെന്നും വനം മന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.