തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലറ്റുകൾ (Bevco Outlet) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു (Antony Raju). കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്ലറ്റിനുള്ള സാധ്യത പരിശോധിച്ചു വരികയാണ്. ബെവ്കോയുമായുള്ള ചർച്ച തുടരുകയാണെന്നും മന്ത്രി (Transport Minister) നിയമസഭയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.


Also Read: Bevco in Ksrtc Depot: വാടക വാങ്ങിക്കാൻ വഴി, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് ഷോപ്പുകൾ തുടങ്ങും


കെഎസ്ആർടിസി ഗ്രാമവണ്ടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ​ഗ്രാമവണ്ടികൾ 150 കിലോമീറ്റർ സർവീസ് നടത്തും. ഒരു പഞ്ചായത്തിൽ ഇത്രയും ദൂരപരിധി ഇല്ലെങ്കിൽ സമീപ പഞ്ചായത്തുകളുമായി ചേർന്ന് സർവീസ് നടത്താം. ഗ്രാമവണ്ടിയുടെ സ്പോൺസർഷിപ്പ് സ്വകാര്യ വ്യക്തിക്കും സ്ഥാപനങ്ങൾക്കും ഏറ്റെടുക്കാം. ഇവരുടെ പേര് പ്രദർശിപ്പിച്ചായിരിക്കും സർവീസ് നടത്തുക. കെഎസ്ആർടിസി നിലവിൽ നൽകുന്ന എല്ലാ ഇളവുകളും ഗ്രാമവണ്ടികളിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.


Also Read: Online Liquor Sale: ഓണ്‍ലൈന്‍ മദ്യവില്പന ഭാഗികമായി വിജയിച്ചെന്ന് Bevco, പദ്ധതി വിജയിച്ചാല്‍ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ചെയ്യേണ്ടത് ഇത്രമാത്രം   


കെഎസ്ആർടിസിയിലെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ഗ്രാമവണ്ടിയിലും. വിദ്യാർഥികൾക്കായി സ്റ്റുഡൻസ് ഒൺലി ബോണ്ട് സർവീസ് നടപ്പാക്കും. ഏത് സ്കൂളിൽനിന്ന് ബോണ്ട് സർവീസ് ആവശ്യപ്പെട്ടാലും ബസ് വിട്ടു നൽകും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.