Online Liquor Sale: ഓണ്‍ലൈന്‍ മദ്യവില്പന ഭാഗികമായി വിജയിച്ചെന്ന് Bevco, പദ്ധതി വിജയിച്ചാല്‍ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ഓണ സമയത്തെ മദ്യ വില്പന ശാലകളിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ മദ്യ വില്പന ഭാഗികമായി വിജയിച്ചുവെന്ന് Bevco.
പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വില്‍പ്പന നടത്തിയത്. പരീക്ഷണ വില്‍പ്പന പൂര്‍ണ്ണമായും വിജയിച്ചാല്‍ സംസ്ഥാനത്തെ 250 ഔട്ട്‌ലെറ്റുകളിലും സംവിധാനം നടപ്പാക്കുമെന്നാണ് ബെവ്കോ അറിയിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മദ്യ വില്പനയുടെ ഭാഗമായി 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങള്‍ ബെവ്‌കോ (Bevco) സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്തെ 9 ഔട്ട്‌ലെറ്റുകളിലേയും കോഴിക്കോട്ടെ 4 ഔട്ട്‌ലെറ്റുകളിലേയും വിലവിവരപ്പട്ടികയാണ് ആദ്യം ബെവ്കോ പ്രസിദ്ധീകരിച്ചത്.
ഔട്ട്‌ലെറ്റുകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നിക്കണ്ടാണ് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്ക് ബെവ്കോ ലക്ഷ്യമിട്ടത്. കൂടാതെ കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീതിയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ഔട്ട്‌ലെറ്റുകളിലെ ഓണത്തിരക്ക് (Onam 2021) നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഓണ്‍ലൈന്‍ മദ്യ പരീക്ഷണ വില്പനയ്ക്ക് ബെവ്കോ നീക്കം നടത്തിയത്.
പരീക്ഷണ വില്‍പ്പന ഭാഗിക വിജയം നേടിയതായാണ് ബെവ്കോയുടെ വാദം. സംവിധാനം വിജയകരമായി നിലവില്‍ വന്നാല്‍ ഔട്ട്‌ലെറ്റിന് മുന്‍പിലുള്ള നീണ്ട വരിക്കും തിരക്കിനും പരിഹാരമുണ്ടാകുമെന്നാണ് ബെവ്‌കോയുടെ വിലയിരുത്തല്‍.
ബെവ്‌കോയുടെ ഓണ്‍ലൈന്‍ മദ്യ വില്പന ഇപ്രകാരമാണ്:-
ബിവറേജസ് കോര്‍പറേഷന്‍റെ സൈറ്റിലൂടെ ഓണ്‍ലൈനായി പണമടച്ച് നേരിട്ട് ഔട്ട്‌ലെറ്റുകളില്‍നിന്ന് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ഓണം മുന്നില്‍ കണ്ട് ബെവ്‌കോ ഒരുക്കുന്നത്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ബെവ്‌കോയുടെ സൈറ്റില്‍ കയറി ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ബ്രാന്‍ഡ് ബുക്ക് ചെയ്യാം. തുടര്‍ന്ന് ഓണ്‍ലൈനായിത്തന്നെ പണമടയ്ക്കാം. റെജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന നമ്പരില്‍ ലഭിക്കുന്ന രസീത് ഔട്ട്‌ലെറ്റിലെ പ്രത്യേക കൗണ്ടറില്‍ കാണിക്കണം. രസീതിലെ കോഡ് സ്‌കാന്‍ ചെയ്ത ശേഷം മദ്യം ലഭിക്കും.
Also Read: Onam 2021: സംസ്ഥാനത്തെ മദ്യശാലകൾ ഇന്നുമുതൽ 8 മണിവരെ പ്രവർത്തിക്കും
ഓണത്തിനുമുന്‍പ് ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായി സജ്ജമാക്കാനാണ് ബെവ്‌കോയുടെ തീരുമാനം.
അതേസമയം ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനസമയം കൂട്ടി. പുതുക്കിയ് സമയം ഇന്നുമുതല്‍ നിലവില്‍ വരും. അതനുസരിച്ച്, ബാറുകൾ, കൺസ്യൂമർ ഫെഡ്, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവ രാവിലെ 9 മണി മുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കും.
ഓണത്തോടനുബന്ധിച്ചുള്ള (Onam) തിരക്ക് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA