Thiruvananthapuram: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമണത്തില്‍ പ്രതികരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി   കെ കെ ശൈലജ (K K Shailaja). 


COMMERCIAL BREAK
SCROLL TO CONTINUE READING

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചതായും ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. സജനയ്ക്ക് പോലീസ് സുരക്ഷ ഉറപ്പുവരുത്തുമെന്നും  അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.


സാമൂഹ്യനീതി വകുപ്പിന്‍റെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക  സഹായം നല്‍കുമെന്നും മത്രി ഉറപ്പ് നല്‍കി.


അതേസമയം, ട്രാന്‍സ്‌ജെന്‍ഡര്‍ (Transgender) വ്യക്തിയ്ക്ക്  നേരെ  സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. 


ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഉള്‍പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. സജനയുടെ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടീല്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.


ബിരിയാണിയും പൊതിച്ചോറും  തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജ്നയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സജനയുടെ പരാതി.


Also read: സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


ഇക്കാര്യം സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയെങ്കിലും  സഹായമൊന്നും ലഭിച്ചില്ലെന്നും സജന  ലൈവ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.  വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിയും പൊതിച്ചോറും വിറ്റഴിക്കാനാകാതെ തിരിച്ച്‌ പോവുകയായിരുന്നു. 


തന്‍റെ  അവസ്ഥ  വിവരിച്ച്‌ സജന  ഫേസ് ബുക്കില്‍  ലൈവ് വന്നോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.