വിവാദ അതിരപ്പിള്ളി,ചീമേനി പദ്ധതികളെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
വിവാദ അതിരപ്പിള്ളി, ചീമേനി വൈദ്യുതി പദ്ധതികളെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ പൊതുവികസനത്തിന് അതിരപ്പിള്ളി പദ്ധതി അത്യാവശ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം:വിവാദ അതിരപ്പിള്ളി, ചീമേനി വൈദ്യുതി പദ്ധതികളെ അനുകൂലിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ പൊതുവികസനത്തിന് അതിരപ്പിള്ളി പദ്ധതി അത്യാവശ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ചീമേനിയിൽ താപ വൈദ്യുതി നിലയത്തോടൊപ്പം ടൗൺ ഷിപ്പും സ്ഥാപിക്കും. നിലയം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കും. ഇതിന് വിശദമായ പഠനം നടത്തേണ്ടതുണ്ട്. പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കടകംപള്ളി സുരേന്ദ്രന്‍റെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും
മുൻ വൈദ്യുതി മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് രംഗത്തെത്തി. പദ്ധതികൾ നടപ്പാക്കാൻ എൽ.ഡി.എഫിന് സാധിക്കുമോ എന്നറിയില്ലെന്ന് ആര്യാടൻ പറഞ്ഞു. ചീമേനി പദ്ധതിക്കെതിരെ രംഗത്തു വന്നത് പ്രദേശത്തെ ഇടതുപക്ഷക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.