MV Govindan: ആവിക്കൽ സമരങ്ങൾക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരെന്ന് മന്ത്രി എം.വി. ഗോവിന്ദൻ
Avikkal plant strike: ജനകീയ സമരങ്ങൾക്ക് പിന്നിൽ തീവ്രവാദികളാണെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരായ സമരങ്ങൾക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരെന്ന് മന്ത്രി എംവി ഗോവിന്ദൻ നിയമസഭയിൽ. സർവകക്ഷി യോഗം ചേർന്ന് അംഗീകരിച്ച പദ്ധതിക്കെതിരെയാണ് പിന്നീട് സമരം ഉണ്ടായത്. എസ്ഡിപിഐ, വെൽഫയർ പാർട്ടിക്കാരാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. ജനകീയ സമരങ്ങൾക്ക് പിന്നിൽ തീവ്രവാദികളാണെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരായ സമരവും തുടർന്നുണ്ടായ പോലീസ് നടപടിയും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംകെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിന് മറുപടി പറയവേയാണ് പദ്ധതി സർവ്വകക്ഷി യോഗം അംഗീകരിച്ചതാണെന്നും അതിന് ശേഷം ഉണ്ടായ സമരങ്ങൾക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞത്. ജനങ്ങൾ തിങ്ങിപാർക്കുന്നിടത്ത് കൊണ്ടുവരാൻ പോകുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് സമരമെന്നും അവരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും എകെ മുനീർ വ്യക്തമാക്കി.
വിഷയത്തിൽ സർക്കാർ വീണ്ടും സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. എല്ലാവരുടെയും പിന്തുണയോടെയേ പദ്ധതിയുമായി മുന്നോട്ടു പോകൂവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി.
എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത - സിപിഎം
തിരുവനന്തപുരം: ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റർ സന്ദർശിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി സിപിഎം. എകെജി സെന്ററിന് മുൻപിൽ നിൽക്കുന്ന ഒരു ചിത്രവും നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വസ്തുതാപരമല്ലെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. ജൂലൈ ഒന്നിന് ഏഴ് എസ്ഡിപിഐ അംഗങ്ങൾ വന്നിരുന്നുവെന്നും എന്നാൽ എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്‌ച നടത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്‌തത്.
പുറത്ത് ഇറങ്ങിയ ഇവര്‍ എകെജി സെന്ററിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഇത് പൂര്‍ണ്ണമായും കളവാണെന്ന് എകെജി സെന്റര്‍ പുറത്തുവിട്ട പത്ര കുറിപ്പിൽ പറയുന്നു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. ഇവിടെ ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം ഓഫീസിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണെന്നും അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സിപിഎം വ്യക്തമാക്കി. സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...