തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർഥി കുടിയേറ്റം അടിയന്തരപ്രമേയമായി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴൽനാടൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ സഭയിൽ ഭരണ - പ്രതിപക്ഷ വാക്പോര്. വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു പറഞ്ഞു. യുവാക്കൾ നാട്ടിൽ നിൽക്കാതെ പോയാൽ കേരളം വൃദ്ധസദനമായി മാറുമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നോർക്കയുടെ കുടിയേറ്റ സർവ്വേയിലെ കണ്ടത്തലുകൾ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് പോയാൽ മതിയെന്നാണ് യുവതലമുറ വിശ്വസിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പ്രത്യയശാസ്ത്ര പിടിവാശിയാണ് സർക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും ഉള്ളതെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.


വിദ്യാർത്ഥികൾ പുറത്തുപോയി പഠിച്ച് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകട്ടെയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ആഗോളവൽക്കരണ സമൂഹത്തിൽ കുട്ടികൾ പുറത്തേക്ക് പോകുന്നത് തടയാനാകില്ല. വളരെ ഗംഭീരമായിട്ടുള്ള പ്രകടനമാണ് കേരളത്തിൽ സ്റ്റാർട്ടപ്പുകൾ കാഴ്ച വച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള വിദ്യാർഥി കുടിയേറ്റം ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: 'പരിഹാസവും പുച്ഛവും കലർന്ന പ്രസംഗം, തന്റെ മേൽ ആ ചാപ്പ ചാർത്തണ്ട'; പ്രതിപക്ഷ നേതാവും മന്ത്രി എംബി രാജേഷും തമ്മിൽ സഭയിൽ വാക്പോര്


ശേഷം നിയമസഭയിൽ മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് കേരളം തൊഴിലില്ലായ്മയിൽ ഒന്നാമതാണെന്ന് വിമർശിച്ചു. നല്ല സ്ഥാപനങ്ങളിൽ പോയിട്ടാണോ കുട്ടികൾ പഠിക്കുന്നത്. പലർക്കും കെയർ ഹോമുകളിലാണ് ജോലി ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെ വിദേശ റിക്രൂട്ട്മെൻ്റ് ഏജൻസികളായി മാറിയെന്നും പ്രതിപക്ഷം വിമർശിച്ചു.


അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്ന വിഷയം മുമ്പ് സഭയിൽ പലകുറി ചർച്ചകൾക്ക് വിധേയമായിട്ടുള്ളതാണെന്ന് സ്പീക്കർ പറഞ്ഞു. ഇതിന് ശേഷമാണ് അവതരിപ്പിക്കാൻ അനുമതി നൽകിയത്. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെയും മാത്യു കുഴൽനാടന്റെയും പ്രസംഗത്തിന് ശേഷം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.