കൊച്ചി: CPM State Conference 2022: സിപിഎമ്മിനുള്ളിൽ വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം വളരെ മോശമാണെന്ന് മന്ത്രി ആർ. ബിന്ദു. ഇത് വളരെ ഖേദത്തോടെ പറയേണ്ടി വരികയാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൻമേൽ നടത്തിയ പൊതുചർച്ചയിൽ മന്ത്രി ആർ.ബിന്ദു ഉന്നയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല ഇത്തരം മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാൽ പോലും ചില ഘട്ടങ്ങളിൽ  പാർട്ടി ശരിയായി പരിഗണിക്കുന്നില്ലെന്നും പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും മന്ത്രി ഉന്നയിച്ചു.  ഇക്കാര്യം മറ്റു ചില വനിതാ പ്രതിനിധികളും ചർച്ചയിൽ അവതരിപ്പിച്ചിരുന്നു. 


Also Read: CPM State Conference: വിഎസ് ഇല്ലാതെ സിപിഎം സമ്മേളനം; ചരിത്രത്തിലാദ്യം


ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകൾ കമ്മറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും  പലയിടത്തും പുരുഷാധിപത്യം നിലനിൽക്കുന്നതായും വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടാനോ അത്തരം കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ശ്രമമോ ഉണ്ടാകുന്നില്ലെന്നും വനിതാ  പ്രതിനിധികൾ പറഞ്ഞു. 



 


വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വിമർശനങ്ങൾ ഉയർന്നു വന്നത്.  ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയിൽ ഷൊർണൂർ എംഎൽഎയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.