ആലപ്പുഴ : ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കായംകുളം എം എസ് എം കോളേജിന് സമീപത്ത് വെച്ചായിരുന്നു മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. എതിർദിശയിൽ നിന്നെത്തിയ കാർ മന്ത്രിയുടെ കാറിൽ വന്നിടിക്കുകയായിരുന്നു. കൂടാതെ അപകടത്തിൽ പെട്ട മന്ത്രിയുടെ കാറിന്റെ പിന്നിൽ ടോറസ് ലോറിയും വന്നിടിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കാറിൽ സഞ്ചരിച്ച തങ്ങൾക്ക് സാരമായ പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലയെന്ന് മന്ത്രി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. " ഞാൻ സഞ്ചരിച്ച കാർ കായംകുളത്ത് വെച്ച് അപകടത്തിൽ പെട്ട വാർത്തയെത്തുടർന്ന് ഒട്ടേറെ പേരാണ് വിളിച്ചു തിരക്കുന്നത്. അപകടത്തിൽ ഞാനുൾപ്പെടെ വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല. ഏവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി" മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.