Minister Saji Cheriyan : സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം: മന്ത്രി സജി ചെറിയാന്‍
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണമെന്നും മന്ത്രി സജി ചെറിയാന്‍ അഭ്യര്‍ഥിച്ചു.
Thiruvananthapuram : കോവിഡ് മഹാമാരിയുടെ (Covid 19) പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖലയെ (Malayalam Film Field) തകര്‍ക്കുന്നതിന് കോണ്‍ഗ്രസ് (Congress) നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യൂത്ത്കോണ്‍ഗ്രസ് (Youth Congress) നടത്തുന്ന സംഘടിതശ്രമം അവസാനിപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan) ആവശ്യപ്പെട്ടു.
ജോജു ജോര്‍ജ് എന്ന ചലച്ചിത്ര നടന്‍ ജനാധിപത്യപരമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അക്രമണപാത സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതിനു ശേഷം നിലതെറ്റിയ കോണ്‍ഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴില്‍ മേഖലയോടുമുള്ള കലാപ പ്രഖ്യാപനം നടത്തുകയാണ്. യൂത്ത്കോണ്‍ഗ്രസ് നടത്തുന്ന പ്രതികാര സമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയില്‍ ചിത്രീകരണം തുടരുന്ന കടുവ എന്നാ സിനിമയുടെയും കോലഞ്ചേരിയില്‍ ചിത്രീകരണം പുരോഗമിച്ചു വരുന്ന കീടം എന്നാ സിനിമയുടെയും ചിത്രീകരണം തടസപ്പെടുന്ന സാഹചര്യമുണ്ടായി.
ALSO READ: Joju George : ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതികളുടെ ജാമ്യപേക്ഷയിൽ ഇന്ന് വിധി
കേരളത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത് പൂര്‍ണമായും നിര്‍വഹിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാഷൂട്ടിംഗ് സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തടസപ്പെടുത്തുന്നതിനെ കാഞ്ഞിരപ്പള്ളിയിലെയും കോലഞ്ചേരിയിലെയും പോലെയുള്ള സാമൂഹികവിരുദ്ധ നടപടികള്‍ വഴിയൊരുക്കും. സംസ്ഥാനത്തിന്റെ പൊതുപ്രതിച്ഛായയേയും ദോഷകരമായി ബാധിക്കുന്ന വിഷയമാണിത്. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സിനിമാമേഖലയില്‍ ഉള്‍പ്പെടെ സുരക്ഷിത തൊഴില്‍ സാഹചര്യവും പ്രവര്‍ത്തനാന്തരീക്ഷവും സര്‍ക്കാര്‍ ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്മാറണമെന്നും മന്ത്രി സജി ചെറിയാന്‍ അഭ്യര്‍ഥിച്ചു.
ALSO READ: Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം
അതേസമയം ജോജു ജോർജിന്റെ (Joju George) കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി (Tony CHammani) അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ (Bail Application) മജിസ്ട്രേറ്റ് കോടതി (Magistrate Court) ഇന്ന് വിധി പറയും. ഹൈവേ (Highway) ഉപരോധത്തിനിടയിലാണ് ജോജു ജോർജിന്റെ കാര കോൺഗ്രസ് (Congress) പ്രവർത്തകർ തകർത്തത്. ഇതിൽ നിന്നുണ്ടായ കേട് പാടുകൾ നികത്താൻ ആറര ലക്ഷം രൂപ വരെ വേണ്ടി വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതേസമയം ഈ തുകയുടെ പകുതി കെട്ടിവെച്ച് ജമായ്‌ച്ചു അനുവദിക്കണമെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രോസിക്യുട്ടർ കാറിന്റെ മൊത്തവിലയുടെ പകുതി കെട്ടിവെക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഇന്ന് വിധി പറയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...